Image

രോഹിന്‍ഗ്യകള്‍ ഭീഷണിയാണെന്നു കേന്ദ്ര സര്‍ക്കാര്‍

Published on 14 September, 2017
രോഹിന്‍ഗ്യകള്‍  ഭീഷണിയാണെന്നു കേന്ദ്ര സര്‍ക്കാര്‍
രോഹിന്‍ഗ്യകള്‍ രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. രോഹിന്‍ഗ്യകള്‍ ഐഎസ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളില്‍ ചേരാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ചട്ടങ്ങള്‍ ബാധകമല്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടെടുത്തു.

ഇന്ത്യയില്‍ അഭയം തേടിയെത്തിയ രോഹിന്‍ഗ്യ മുസ്‌ലിംകളെ മ്യാന്‍മറിലേക്കു തിരിച്ചയയ്ക്കാനുള്ള നീക്കത്തിനെതിരെ നേരത്തേ, ഐക്യരാഷ്ട്ര സംഘടനയും സുപ്രീംകോടതിയും മനുഷ്യാവകാശ കമ്മിഷനും രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു. 
Join WhatsApp News
Observer 2017-09-14 08:18:18
അഹിംസയും പുണ്യവും വിളമ്പുന്ന രണ്ടു മതങ്ങള്‍ ക്രൂരതയുടെ പര്യായങ്ങളാകുന്നു. ശ്രീലങ്കയിലും ബര്‍മയിലും ബുദ്ധമതം തേര്‍വാഴ്ച നടത്തുന്നു. നിസഹായായരായി ഇന്ത്യയില്‍ എത്തിയവരെ മ്യാന്മറിലേക്കു തിരിച്ചയച്ച്കുട്ടക്കൊല ചെയ്‌തോളാന്‍ ഹിന്ദുമതത്തിന്റെ വക്താക്കളായ കേന്ദ്രസര്‍ക്കാര്‍. മഹാപാപം.
അമേരിക്കയിലേക്കു മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ചില വിലക്ക് ട്രമ്പ് കൊണ്ടു വന്നപ്പോള്‍ എന്തായിരുന്നു പുകില്‍. കോടതികള്‍ അതു തള്ളിക്കളയുകയും ചെയ്തു.
അമേരിക്കയില്‍ ഹെയ്റ്റ് ക്രെം പാടില്ല. ഇന്ത്യയില്‍ ആകാം.
ഈരാക്കിലും മറ്റും പീഡനമനുഭവിക്കുന്ന യസീദികള്ക്കു വേണ്ടി അമേരിക്കയിലെ ചില ഹൈന്ദവ സംഗഹടനകള്‍ രംഗത്തുണ്ട്. അവിടെ കൂട്ടത്തോടെ കൊല്ലപ്പെടുന്ന ക്രിസ്ത്യാനിയെപറ്റി ഒരക്ഷരം മിണ്ടിയിട്ടില്ല. പാശ്ചാത്യ ക്രൈസ്തവന്മാര്‍ മിണ്ടുന്നില്ല. പിന്നെ ഹിന്ദു സംഘടങ്കള്‍ മിണ്ടണമെന്നു നിര്‍ബന്ധമില്ല 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക