Image

കത്തോലിക്ക ദേവായങ്ങളില്‍ ക്രുതജ്ഞതാ ദിനം ആചരിക്കും

Published on 14 September, 2017
കത്തോലിക്ക ദേവായങ്ങളില്‍ ക്രുതജ്ഞതാ ദിനം ആചരിക്കും
തിരുവനന്തപുരം: ഫാ. ടോംഉഴുന്നാലിലിന്റെ മോചനത്തില്‍ നന്ദി രേഖപ്പെടുത്തി രാജ്യത്തെ എല്ലാകത്തോലിക്കാ ദേവാലയങ്ങളിലും സെപ്റ്റംബര്‍ 17ന് കൃതജ്ഞതാ ദിനം ആചരിക്കും. കാത്തലിക് ബിഷപ്‌സ് കോഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റും മലങ്കര കത്തോലിക്കസഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയാണ് ഇക്കാര്യംഅറിയിച്ചത്. വിശുദ്ധ കുര്‍ബാനയില്‍പ്രത്യേകം പ്രാര്‍ഥനയുമുണ്ടാകും.

മോചനത്തിനായി പ്രത്യേകതാല്‍പര്യമെടുത്ത ഒമാന്‍ സര്‍ക്കാറിനോടും ഈ വിഷയത്തില്‍ അനുഭാവ പൂര്‍ണമായ ഇടപെടലുകള്‍ നടത്താന്‍ സമ്മതിച്ച കേന്ദ്രസര്‍ക്കാറിനോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്,മുഖ്യമന്ത്രി പിണറായി വിജയന്‍, രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാര്‍, കത്തോലിക്ക സഭയിലെ മെത്രാന്‍മാര്‍, സഹോദരീ സഭയിലെ മതമേലധ്യക്ഷര്‍, വൈദികര്‍, സമര്‍പിതര്‍, ആത്മായ സമൂഹം, കേരളത്തില്‍ നിുള്ള എം.പിമാര്‍,എം.എല്‍.എമാര്‍ തുടങ്ങി എല്ലാവരോടും നന്ദി അറിയിക്കുതായും കര്‍ദിനാള്‍ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക