Image

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം അവാര്‍ഡുകള്‍ സോയ നായര്‍ക്കും, ഷെരിഫ് അലിയാര്‍ക്കും

ജോര്‍ജ്ജ് ഓലിക്കല്‍ Published on 14 September, 2017
ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം അവാര്‍ഡുകള്‍ സോയ നായര്‍ക്കും, ഷെരിഫ് അലിയാര്‍ക്കും
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്റെ 2017-ലെ അവാര്‍ഡുകള്‍ സെപ്തംബര്‍ മൂന്നാം തീയതി ഞായറാഴ്ച നടന്ന കേരളാഫോറത്തിന്റെ സംയുക്ത ഓണാഘോഷത്തോടനുബന്ധിച്ചുള്ള പൊതുയോഗത്തില്‍ വച്ച് സമ്മാനിച്ചു.

രണ്‍ടു കാറ്റഗറികളിലായുള്ള അവാര്‍ഡിë്‌സോയ നായര്‍ (സാഹിത്യം), ഷെരീഫ് അലിയാര്‍ (കമ്മ}ണിറ്റി സര്‍വ്വീസ്), എന്നിവരാണ് ജേതാക്കള്‍.ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോയും, ടി.വി അവതാരിക വിനീത നായരും അവാര്‍ഡുകള്‍ സമ്മാനിച്ചു.

സാഹിത്യരംഗത്തെ സംഭാവനകള്‍ക്കാé് സോയനായരെട്രൈസ്‌സ്റ്റേറ്റ് കേരളഫോറം അവാര്‍ഡ്‌നല്‍കി ആദരിച്ചത്.. സോയ നായര്‍ ഇതിനോടകം 85 കവിതകളും 6 കഥകളും രചിച്ചിട്ടുണ്‍ട്. ഇണനാഗങ്ങള്‍ എന്ന പേരില്‍ ആദ്യകവിതാസമഹാരം 2013-ല്‍ കണ്ണൂരിലെ പായല്‍ ബുക്‌സ് പുറത്തിറക്കി. 2015-ല്‍ ഫൊക്കാനയും ഫോമയും കവിത പുരസ്ക്കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്‍ട്. യുവ സാഹിത്യകാരന്മാരെ കണ്‍ടെത്തുന്നതിനായി ഫേസ്ബുക്ക് കൂട്ടായ്മയായ അക്ഷരമുദ്ര ഈ വര്‍ഷം സംഘടിപ്പിച്ച കവിതാമല്‍സരത്തില്‍ "ഒരു ബട്ടണ്‍ ക്‌ളിക്ക് ദൂരം' എന്ന കവിതí് പ്രഥമ അക്ഷരമുദ്ര അവാര്‍ഡ് ലഭിച്ചു. “”യാര്‍ഡ് സെയില്‍” എന്ന രണ്‍ടാം കവിതാസമാഹാരം പബ്‌ളീഷ് ചെയ്യുന്നതിനായി തയ്യാറെടുക്കുന്നു.

കമ്യൂണിറ്റി സര്‍വ്വീസ് അവാര്‍ഡിë് അര്‍ഹനായ ഷെരീഫ് അലിയാര്‍ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി ഫിലാഡല്‍ഫിയായിലെ ഇന്ത്യന്‍ കമ്മ}ണിറ്റിയില്‍ കായിക രംഗത്ത് പ്രവത്തിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്.നോര്‍ത്ത് അമേരിക്കയിലെ മലയാളി വോളിബോള്‍ പ്രേമികളുടെ ഹരമായി മാറിയ ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ ടൂര്‍ണ്ണമെന്റിന്റെ സ്ഥാപക നേതാക്കിലൊരളായ ഷെരിഫ് അലിയാര്‍ നിരവധി വോളിബോള്‍ കിരീടം കരസ്ഥമാക്കിയിട്ടുള്ള ഫിലിസ്റ്റാര്‍ ടീംമിന്റെ കോച്ചായും മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്‍ട്. ഫിലാഡല്‍ഫിയായിലെ ജോര്‍ജ്ജ് വാഷിംങ്ടണ്‍ സ്കൂളില്‍ വോളിബോള്‍ പരിശീലകനായി ദീര്‍ഘകാലം സേവനം അനുഷ്ടിച്ചിട്ടുണ്‍ട്. ഫിലാഡല്‍ഫയായിലെ മലയാളി യുവതി യുവാക്കളില്‍ കായികാഭിരുചി വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തികൂടിയാണ് ഷെരീഫ് അലിയാര്‍.

റോണി വറുഗീസ് ചെയര്‍മാനായ ഈ വര്‍ഷത്തെ ട്രൈസ്റ്റേറ്റ് കേരളാഫോറംഅലക്‌സ് തോമസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കമ്മിറ്റിയാണ് അവാര്‍ഡ്‌നിര്‍ണ്ണയം നടത്തിയത.് മുന്‍ ചെയര്‍മാന്‍’”ാരായ ജോര്‍ജ്ജ് ഓലിക്കല്‍, ജോബി ജോര്‍ജ്ജ്, ജോര്‍ജ്ജ് നടവയല്‍, ജീമോന്‍ ജോര്‍ജ്ജ,് സുധാ കര്‍ത്താ, കുര്യന്‍ രാജന്‍, സുരേഷ് നായര്‍,ഫീലിപ്പോസ് ചെറിയാന്‍, രാജന്‍ സാമുവല്‍, എന്നിവരാé് അവാര്‍ഡ്‌നിര്‍ണ്ണയിച്ചത്.

റിപ്പോര്‍ട്ട്: ജോര്‍ജ്ജ് ഓലിക്കല്‍
ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം അവാര്‍ഡുകള്‍ സോയ നായര്‍ക്കും, ഷെരിഫ് അലിയാര്‍ക്കുംട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം അവാര്‍ഡുകള്‍ സോയ നായര്‍ക്കും, ഷെരിഫ് അലിയാര്‍ക്കുംട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം അവാര്‍ഡുകള്‍ സോയ നായര്‍ക്കും, ഷെരിഫ് അലിയാര്‍ക്കുംട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം അവാര്‍ഡുകള്‍ സോയ നായര്‍ക്കും, ഷെരിഫ് അലിയാര്‍ക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക