Image

മെല്‍ബണില്‍ വടംവലി മത്സരം 17 ന്

Published on 14 September, 2017
മെല്‍ബണില്‍ വടംവലി മത്സരം 17 ന്

മെല്‍ബണ്‍: ബെന്റിഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വടംവലി മത്സരം നടത്തുന്നു. സെപ്റ്റംബര്‍ 17ന് (ഞായര്‍) ബെന്റിഗോ സെന്റ് ലിബോറിസ് കാത്തലിക് െ്രെപമറി സ്‌കൂള്‍ ഹാളില്‍ ഉച്ചകഴിഞ്ഞ് രണ്ടു മുതലാണ് മത്സരം. 

അസോസിയേഷന്റെ ഓണാഘോഷങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഓസ്‌ട്രേലിയയിലെ വിവിധയിടങ്ങളില്‍ നിന്ന് പത്തോളം ടീമുകളാണ് മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രാവിലെ മുതല്‍ തിരുവാതിര, ശിങ്കാരി മേളം, ഓണസദ്യ എന്നിവയും നടക്കും. ടോം പഴയന്പിള്ളി ആശാന്റെ നേതൃത്വത്തിലാണ് ശിങ്കാരി മേളം വേദിയില്‍ അവതരിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക