Image

വിയന്ന മലയാളി അസോസിയേഷന്‍ ഓണവും ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും ആഘോഷിച്ചു

Published on 14 September, 2017
വിയന്ന മലയാളി അസോസിയേഷന്‍ ഓണവും ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും ആഘോഷിച്ചു

വിയന്ന: വിയന്നയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ വിയന്ന മലയാളി അസോസിയേഷന്‍ ഓണവും ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും ആഘോഷിച്ചു. വിയന്നയിലെ 23ാമത്തെ ജില്ലയിലെ ടൗണ്‍ ഹാളില്‍ നടന്ന ആഘോഷത്തില്‍ ഇന്ത്യന്‍ കോണ്‍സല്‍ മിയാങ്ങ് ശര്‍മ മുഖ്യാതിഥിയായിരുന്നു. സെക്കന്‍ഡ് സെക്രട്ടറി ബ്രിജേഷ് കുമാര്‍, ജില്ലാ ഭരണാധികാരി ഗേറാഡ് ബിഷപ്, മലയാളി കത്തോലിക്കാ കമ്യൂണിറ്റി ചാപ്ലിന്‍ ഫാ. ഡോ. തോമസ് തണ്ടപ്പള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

പല മതങ്ങളുടെയും പരന്പരാഗതമായുള്ള കലാപരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മതമൈത്രി എന്ന സന്ദേശം കാണികളില്‍ എത്തിക്കുവാന്‍ പ്രിയദര്‍ശിനി രഞ്ജിത്ത് കോറിയോഗ്രഫി ചെയ്ത പൊന്നോണക്കാഴ്ചകള്‍, ഒന്നാണ് നമ്മള്‍, ജി. ബിജു സംവിധാനം ചെയ്ത കാലത്തിന്റെ കയ്യൊപ്പ് എന്ന നാടകം തുടങ്ങിയ പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. 

വിഎംഎയുടെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മൂന്നാമത്തെ പ്രോജക്ട് ആയ മലപ്പുറം ജില്ലയിലുള്ള വാലില്ലാപുഴയില്‍ ഒരു നിര്‍ധന കുടുംബത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ പൂര്‍ത്തിയാക്കുന്നതായും ഇതിലേക്കായി സഹകരിച്ചവരെ നന്ദിയോടെ സ്മരിക്കുന്നതായിട്ടുള്ള ചാരിറ്റി ചെയര്‍മാന്‍ മാത്യൂസ് കിഴക്കേക്കരയുടെ സന്ദേശം യോഗത്തില്‍ വായിച്ചു. ആര്‍ട്‌സ് ക്ലബ് സെക്രട്ടറി ഷാജന്‍ ഇല്ലിമൂട്ടില്‍, സെക്രട്ടറി സുനീഷ് മുണ്ടിയാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. രാജന്‍ കുറുന്തോട്ടിക്കല്‍, രഞ്ജിത്ത് തെക്കുംമല, ജിമ്മി കുടിയത്തുകുഴിപ്പില്‍, പോളി കിഴക്കേക്കര, ഫിലോമിന നിലവൂര്‍, ജോമി ശ്രാന്പിക്കല്‍, ബിനു ഊക്കന്‍, റോവിന്‍ പെരേപ്പാടന്‍, ജെന്‍സന്‍ തട്ടില്‍, ഷാറിന്‍ചാലിശേരി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി . 

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക