Image

ബ്രിസ്‌റ്റോളില്‍ എസ്എംസിസി യൂത്ത് സെമിനാര്‍ 17ന്

Published on 14 September, 2017
ബ്രിസ്‌റ്റോളില്‍ എസ്എംസിസി യൂത്ത് സെമിനാര്‍ 17ന്
 
ബ്രിസ്‌റ്റോള്‍: സീറോ മലബാര്‍ യൂത്ത് മിഷന്റെ ആഭിമുഖ്യത്തില്‍ ബ്രിസ്‌റ്റോളില്‍ യുവജനങ്ങളുടെ സെമിനാര്‍ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 17ന് (ഞായര്‍) ഫിഷ്‌പോണ്ട് സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ചില്‍ രാവിലെ 9.30 മുതലാണ് സെമിനാര്‍. ഉച്ചകഴിഞ്ഞ് രണ്ടിന് ആരാധനയും തുടര്‍ന്നു നടക്കുന്ന വിശുദ്ധ കുര്‍ബാനയോടുംകൂടി സെമിനാര്‍ സമാപിക്കും. എസ്എംവൈഎം രൂപത കോഓര്‍ഡിനേറ്റര്‍ ഫാ. സിറിള്‍ ഇടമനയാണ് സെമിനാറിന് നേതൃത്വം നല്‍കുന്നത്. 

ബിസ്‌റ്റോള്‍, കാര്‍ഡിഫ് റീജണിലെ മുഴുവന്‍ യുവതി യുവാക്കളും സെമിനാറില്‍ പങ്കെടുക്കണമെന്ന് എസ്എംബിസിആര്‍ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ടും ട്രസ്റ്റി ഫിലിപ്പ് കാനോത്തും അറിയിച്ചു. 

വിവരങ്ങള്‍ക്ക്: ജോര്‍ജ് തരകന്‍ 078111 97 278, ജോമോന്‍ സെബാസ്റ്റ്യന്‍ 0792 94 68181.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക