Image

ഡബ്ല്യുഎംസി നൃത്താഞ്ജലി ആന്‍ഡ് കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു

Published on 14 September, 2017
ഡബ്ല്യുഎംസി നൃത്താഞ്ജലി ആന്‍ഡ് കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു
 
ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ ഈ വര്‍ഷത്തെ നൃത്താഞ്ജലി ആന്‍ഡ് കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു.

കേരളത്തിലെ സ്‌കൂള്‍ യുവജനോത്സവ മാതൃകയില്‍ നവംബര്‍ മൂന്ന്, നാല് (വെള്ളി, ശനി) തീയതികളിലായി ഡബ്ലിനിലെ ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ ആണ് മത്സരങ്ങള്‍. അയര്‍ലന്‍ഡിന് പുറത്തുള്ള മത്സരാര്‍ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. 

മത്സരങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കും. ഡബ്ല്യുഎംസിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായ സെറിന്‍ ഫിലിപ്പ് ആണ് കലോത്സവത്തിന്റെ കോഓര്‍ഡിനേറ്റര്‍. 

ഇന്ത്യന്‍ വംശജരായ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി മൂന്ന് വിഭാഗങ്ങളിലായി താഴെ പറയുന്ന ഇനങ്ങളിലാണ് മത്സരങ്ങള്‍.

സബ്ജൂണിയര്‍ (ഏഴ് വയസ് വരെ, 2010 നവംബര്‍ ഒന്നിനോ അതിനു ശേഷമോ ജനിച്ചവര്‍) 

സിനിമാറ്റിക് ഡാന്‍സ്, സംഘ നൃത്തം, ഫാന്‍സി ഡ്രസ്, കളറിംഗ്, ആക്ഷന്‍ സോംഗ് , കരോക്കെ ഗാനാലാപനം, കഥ പറച്ചില്‍, കീബോര്‍ഡ്.

ജൂണിയര്‍ (ഏഴ് മുതല്‍ 11 വയസ് വരെ. 2006 നവംബര്‍ ഒന്നിനും 2010 ഒക്ടോബര്‍ 31 നും ഇടയില്‍ ജനിച്ചവര്‍)

സിനിമാറ്റിക് ഡാന്‍സ്, നാടോടി നൃത്തം, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ് (ഗ്രൂപ്പ്), കളറിംഗ് , പെന്‍സില്‍ ഡ്രോയിംഗ്, ഫാന്‍സി ഡ്രസ്, പ്രസംഗം (ഇംഗ്ലീഷ്, മലയാളം), കവിതാലാപനം, കരോക്കെ ഗാനാലാപനം, കീബോര്‍ഡ്, മോണോ ആക്ട്, സംഘഗാനം, ദേശീയ ഗാനം (ഗ്രൂപ്പ്).

സീനിയര്‍ (11 മുതല്‍ 18 വയസ് വരെ.1999 നവംബര്‍ ഒന്നിനും 2006 ഒക്ടോബര്‍ 31 നും ഇടയില്‍ ജനിച്ചവര്‍)

സിനിമാറ്റിക് ഡാന്‍സ്, നാടോടി നൃത്തം , ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ് (ഗ്രൂപ്പ്), വാട്ടര്‍ കളര്‍ പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, ഫാന്‍സി ഡ്രസ്, പ്രസംഗം (ഇംഗ്ലീഷ്, മലയാളം), കവിതാലാപനം, കരോക്കെ ഗാനാലാപനം, കീബോര്‍ഡ്, മോണോ ആക്ട്, സംഘ ഗാനം, ദേശീയ ഗാനം (ഗ്രൂപ്പ്).

മത്സരങ്ങളുടെ നിബന്ധനകള്‍, നിയമങ്ങള്‍, മുന്‍വര്‍ഷങ്ങളിലെ മത്സരങ്ങളുടെ ചിത്രങ്ങള്‍ തുടങ്ങിയവ നൃത്താഞ്ജലി വെബ്‌സൈറ്റില്‍ ലഭ്യമാണ്.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക