Image

'ബ്ലുവെയിലിനേക്കാള്‍ വലിയ അപകടങ്ങള്‍ ഇന്റര്‍നെറ്റില്‍'

Published on 14 September, 2017
'ബ്ലുവെയിലിനേക്കാള്‍ വലിയ അപകടങ്ങള്‍ ഇന്റര്‍നെറ്റില്‍'
 
ദുബായ്: ചര്‍ച് ഓഫ് ഗോഡ് വൈപിഇയുടെ ആഭിമുഖ്യത്തില്‍ ദുബായ് ട്രിനിറ്റി ചര്‍ച്ച് ഹാളില്‍ വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു. 'പേരെന്റിംഗിലെ വെല്ലുവിളികളും കുട്ടികളുടെ പഠന ക്രമവും’ എന്ന വിഷയത്തില്‍ പ്രഭാഷകനും എഴുത്തുകാരനുമായ ഡഗ്ലസ് ജോസഫ് സംസാരിച്ചു. 

ബ്ലൂവെയിലിനേക്കാള്‍ വലിയ അപകടങ്ങള്‍ ഇന്റര്‍നെറ്റില്‍ നമ്മുടെ കുട്ടികളെ നശിപ്പിക്കാന്‍ കെണിയുമായി കാത്തിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്റര്‍നെറ്റ്, മൊബൈല്‍, ഗെയിമുകള്‍, സോഷ്യല്‍ മീഡിയ തുടങ്ങിയവ കുട്ടികളെ അടിമത്തത്തിലേക്ക് നയിക്കുന്ന ഈ കാലഘട്ടത്തില്‍, മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പഠനഭാരം, മാനസിക സമ്മര്‍ദ്ദം തുടങ്ങിയ കുട്ടികളെ ബാധിക്കുന്നത് ഒഴിവാക്കാന്‍ ശാസ്ത്രീയമായ പഠനരീതി സ്വീകരിക്കുന്നത് അഭികാമ്യമാണ്. കുട്ടികളില്‍ അമിത പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തി, അവരെ സമ്മര്‍ദ്ദത്തില്‍ ആക്കാതെ പഠനം ആഹ്ലാദകരമായ ഒരു പ്രക്രിയയായി മാറ്റണം. 

ബിജു ജോസഫ്, സെക്രട്ടറി ഡോ. ബേബി ജോണ്‍, ജോജി, ഷാജു ജോണ്‍, ജോബി, ജിജോ, ഡിബി എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക