Image

ഫാ. ടോം ഉഴുന്നാലിന്റെ മോചനം: ഇന്ത്യാ ഗവണ്‍മെന്റിനെ തമസ്‌കരിച്ച് ഒമാനിലെ പത്രങ്ങള്‍

Published on 14 September, 2017
ഫാ. ടോം ഉഴുന്നാലിന്റെ മോചനം: ഇന്ത്യാ ഗവണ്‍മെന്റിനെ തമസ്‌കരിച്ച് ഒമാനിലെ പത്രങ്ങള്‍
 
മസ്‌കറ്റ്: യെമനില്‍ ഭീകരരുടെ തടവില്‍ നിന്നും ഒമാന്‍ ഗവണ്‍മെന്റിന്റെ ഇടപെടലിലൂടെ മോചിപ്പിക്കപ്പെട്ട ഫാ. ടോം ഉഴുന്നാലില്‍ സുരക്ഷിത കേന്ദ്രത്തില്‍ എത്തിയതോടെ ഇതുസംബന്ധിച്ച് ഇന്ത്യയിലെയും ഒമാനിലേയും വിവിധ കേന്ദ്രങ്ങളില്‍ രക്ഷിച്ച കരങ്ങളെപ്പറ്റി അവകാശവാദങ്ങളും കൊഴുക്കുകയാണ്.

ബുധനാഴ്ച മസ്‌കറ്റിലിറങ്ങിയ ഇംഗ്ലീഷ് പത്രങ്ങളായ ഒമാന്‍ ഡെയിലി ഒബ്‌സര്‍വറും ഒമാന്‍ ട്രിബൂണ്‍, ടൈംസ് ഓഫ് ഒമാന്‍, മസ്‌കറ്റ് ഡെയിലി തുടങ്ങിയ പത്രങ്ങള്‍ തങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇടപെടലുകളെക്കുറിച്ച് യാതൊരുവിധ പരാമര്‍ശവും നടത്തിയില്ല. 

ഒമാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഒമാന്‍ ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ചുകൊണ്ട് വത്തിക്കാന്‍ ആവശ്യപ്പെട്ടതു പ്രകാരം ഒമാന്‍ ഭരണാധികാരി ഫാ. ടോമിന്റെ മോചനത്തിനായി യെമന്‍ അധികൃതരുമായി ഇടപെടലുകള്‍ നടത്താന്‍ ഉത്തരവിട്ടതായിട്ടാണ് റിപ്പോര്‍ട്ടുകളെല്ലാം തന്നെ. ഒമാനിലെ എല്ലാ പത്രങ്ങളും ഫാ. ടോം ഉഴുന്നാലിന്റെ മോചനവാര്‍ത്ത മുന്‍ പേജുകളില്‍ തന്നെയാണ് പ്രസിദ്ധീകരിച്ചത്. 

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക