Image

എണ്ണ വില കൂട്ടിയതു കക്കൂസ് ഉണ്ടാക്കാന്‍; വിചിത്രവാദവുമായി കണ്ണന്താനം

Published on 14 September, 2017
എണ്ണ വില കൂട്ടിയതു കക്കൂസ് ഉണ്ടാക്കാന്‍; വിചിത്രവാദവുമായി കണ്ണന്താനം


കൊച്ചി: പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധിപ്പിച്ചതു രാജ്യത്തിന്റെ വികസനത്തിനുള്ള പണം കണ്ടെത്താനാണെന്നു കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇന്ധനവില ഉയര്‍ന്നതിനെ സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളായ റോഡ് ഉണ്ടാക്കാനും കക്കൂസ് ഉണ്ടാക്കാനും പണം വേണം. വാഹനം വാങ്ങാന്‍ കഴിവുള്ളവര്‍ ഇന്ധനം നിറയ്ക്കുന്‌പോള്‍ ഇത്തരം കാര്യങ്ങള്‍ക്കായി ഒരു തുക അധികം നല്‍കുന്നതില്‍ തെറ്റില്ല കണ്ണന്താനം പറഞ്ഞു.

എണ്ണ വില കൂട്ടിയതിന്റെ പേരില്‍ രാജ്യത്തു വിലക്കയറ്റമുണ്ടായിട്ടില്ലെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ കണ്ണന്താനം പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക