Image

ഡോ. സി. ജെ. റോയ് സ്ലൊവാക് റിപ്പബ്ലിക് ഓണററി കോണ്‍സല്‍

Published on 14 September, 2017
 ഡോ. സി. ജെ. റോയ് സ്ലൊവാക് റിപ്പബ്ലിക് ഓണററി കോണ്‍സല്‍
ദുബായ്:   പ്രവാസി വ്യവസായി ഡോ.സി.ജെ.റോയ് സ്ലൊവാക് ഓണററി കോണ്‍സല്‍ ആയി നിയമിതനായി. ഇതിന്റെ ഭാഗമായി ഓണററി കോണ്‍സുലേറ്റ് ബെംഗ്ലുരുവില്‍ ഈ മാസം 27ന് ഉദ്ഘാടനം ചെയ്യും. സ്ലൊവാക് റിപ്പബ്ലിക് ഫോറിന്‍ ആന്‍ഡ് യൂറോപ്യന്‍ അഫയേഴ്‌സ് സ്റ്റേറ്റ് സെക്രട്ടറി ലുകാസ് പാരിസെക്, ഇന്ത്യയിലെ സ്ലൊവാക് സ്ഥാനപതി സിഗ് മുണ്ട് ബെര്‍തുക് എന്നിവര്‍ സംബന്ധിക്കും.

ഇതാദ്യമായാണ് ഒരു യുഎഇ പ്രവാസി ഇത്തരമൊരു സ്ഥാനം അലങ്കരിക്കുന്നത്. ഡോ.റോയ് ആയിരിക്കും കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. മൂന്ന് വര്‍ഷമാണ് കാലാവധി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, വാണിജ്യ, കാര്‍ഷിക, വിനോദസഞ്ചാര മേഖലകള്‍ സംബന്ധമായ വിഷയങ്ങള്‍ കോണ്‍സുലേറ്റ് കൈകാര്യം ചെയ്യും.

ഇന്ത്യന്‍ കാര്‍ഷികോത്പന്നങ്ങള്‍ക്ക് സ്ലൊവാക് റിപ്പബ്ലിക്കില്‍ വിപണി കണ്ടെത്താനും മറ്റു വികസനപ്രവര്‍ത്തനങ്ങള്‍ക്കും ശ്രമിക്കുമെന്ന് ഡോ.റോയ് പറഞ്ഞു. കേരളത്തിനും ഗുണകരമാകും ഈ നീക്കം. യുഎഇ ആസ്ഥാനമായുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഡോ.സി.ജെ.റോയ് തൃശൂര്‍ സ്വദേശിയാണ്. ജനിച്ചതും വളര്‍ന്നതും ബെംഗ്ലുരുവില്‍. മലയാളത്തിലും കന്നഡയിലും സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക