Image

ഹൂസ്റ്റന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ പൂമരം പൂക്കുന്നു.

ശങ്കരന്‍കുട്ടി Published on 15 September, 2017
ഹൂസ്റ്റന്‍ ശ്രീ  ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ പൂമരം പൂക്കുന്നു.
സ്ഥല രാശിയില്‍ പടര്‍ന്നേറിനില്‍ക്കുന്ന അപാരതയുടെ മുന്നില്‍ നിസ്സാരരെന്നു കരുതുന്ന
മനുഷ്യര്‍ പ്രകടിപ്പിക്കുന്ന രാഗ താള നടന വിസ്മയങ്ങള്‍ ഈ ശനിയാഴ്ച 16 തീയതി
ഹൂസ്റ്റണിലെ സ്റ്റാഫോഡിലുള്ള സിവിക് സെന്ററില്‍ അരങ്ങേറുകയാണ്.

ചിരിയരങ്ങിന്റെയും നാദ വിന്യാസങ്ങളുടേയും നീണ്ട രണ്ടര മണിക്കൂര്‍ ഒരു നിമിഷം
പോലെ കഴിഞ്ഞു പോയ ഒരു അവിസ്മരണീയമായ അസുലഭമായ മുഹൂര്‍ത്തമാക്കുവാന്‍ ഒരു പറ്റം
അനുഗ്രഹീത കലാകാരന്മാരും കലാകാരികളും പൂമരത്തിന്റെ ചില്ലകളായെത്തിയിരിക്കുന്നു. ഒറ്റക്കമ്പിയില്‍ രാഗ താള ലയ ശ്രുതി വിന്യാസങ്ങളിലൂടെ ലോക റിക്കാഡ് സ്വന്തമാക്കിയ ആനുഗ്രഹീത കലാകാരി വൈക്കം വിജയലക്ഷ്മി, പുല്ലാങ്കുഴലില്‍ നാദവിസ്മയം തീര്‍ക്കുന്ന ഓടക്കുഴല്‍ മാന്ത്രികന്‍ ചേര്‍ത്തല രാജേഷ്, നാട്യശാസ്ത്രത്തിന്റെ ഭാവഭേദങ്ങള്‍ കൊണ്ട് മനം മയക്കുന്ന അനുശ്രീ, പൊട്ടി ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്താന്‍ അബി തുടങ്ങിയവര്‍ ഈ
പൂമരത്തിന്റെ പ്രധാന ചില്ലകളാണ്.

ഹൂസ്റ്റണ്‍ നിവാസികളായ എല്ലാവരേയും ഈ പൂമരത്തിന്റെ   സൗരഭ്യവും, സുഗന്ധവും
സംഗീതവും ആസ്വദിക്കുവാനും ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ധനശേഖരണാര്‍ഥം
നടത്തുന്ന ഈ പൂമരം വന്‍ വിജയമാക്കാന്‍ എല്ലാവരേയും ആത്മാര്‍ദ്ധമായി ക്ഷണിച്ചു
കൊള്ളുന്നു. ബന്ധപ്പെടുക  ശശിധരന്‍ പിള്ള 832 428 69 29, ശശിധരന്‍ നായര്‍
8328600371, സുനില്‍ മേനോന്‍ 832613 2253, ജയന്‍ അരവിന്ദാക്ഷന്‍ 832713 1713.


ഹൂസ്റ്റന്‍ ശ്രീ  ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ പൂമരം പൂക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക