Image

അനധികൃത കുടിയേറ്റക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിനനുമതി നല്‍കി

പി പി ചെറിയാന്‍ Published on 15 September, 2017
അനധികൃത കുടിയേറ്റക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിനനുമതി നല്‍കി
മേരിലാന്റ്: മേരിലാന്റിലെ സിറ്റിയായ കോളേജ് പാര്‍ക്ക് കൊണ്‍സില്‍ തിരഞ്ഞെടുപ്പില്‍ അനധികൃത കുടിയേറ്റക്കാര്‍, ഇമ്മിഗ്രന്റ്‌സ്, തുടങ്ങിയവര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അനുമതി നല്‍കുന്നതിന് തീരുമാനിച്ചു. നോണ്‍ ഇമ്മിഗ്രന്റ്‌സിന് വോട്ടവകാശം നല്‍കുന്ന അമേരിക്കയിലെ ഏറ്റവും വലിയ സിറ്റിയാണ് കോളേജ് പാര്‍ക്ക് 35000 കുടുംബങ്ങളാണ് ഈ സിറ്റിയുടെ പരിധിയിലുള്ളത്.

സിറ്റി കൗണ്‍സില്‍ മുന്ന് വോട്ടുകള്‍ക്കെതിരെ നാല് വോട്ടോടെയാണ് തീരുമാനം അംഗീകരിച്ചത്.

സാന്‍ഫ്രാന്‍സിസ്‌ക്കൊ പബ്ലിക്ക് സ്‌കൂള്‍ ബോര്‍ഡ് ഇലക്ഷനില്‍ പൗരന്മാരല്ലാത്തവര്‍ക്ക് വോട്ടവകാശം നല്‍കുന്നതിന് നവംബറില്‍ നടന്ന റഫണ്ടത്തില്‍ വോട്ടര്‍മാര്‍ അനുമതി നല്‍കിയിരുന്നു.

മാസചുസെറ്റ്‌സ്, ആംഹെഴ്‌സ്റ്റ്, കാംബ്രിഡ്ജ്, ന്യൂട്ടണ്‍, ബ്രൂക്ലിന്‍ ഇമ്മിഗ്രന്റന്‍സിന് വോട്ടവകാശം നല്‍കിയിട്ടുണ്ട്.

അമേരിക്കയില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പൗരന്മാരല്ലാത്തവര്‍ വോട്ട് രേഖപ്പെടുത്തിയാല്‍ തടവ് ശിക്ഷയും ഫൈനും ഉള്‍പ്പെടെയുള്ള ശിക്ഷയാണ് ലഭിക്കുക.

ലോക്കല്‍ ബോഡികളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കെല്ലാമാണ് വോട്ടവകാശം എന്ന തീരുമാനിക്കുന്നതിനുള്ള അവകാശം കൗണ്‍സിലില്‍ നിക്ഷിപ്തമാണ്.
Join WhatsApp News
Tom abraham 2017-09-15 09:43:14
Those who vote even in local govt elections must know American history, land 
Development codes, building permit requirements etc. Basics of the taxation
Property tax and so on. Citizenship exam, interviews are there. Did these local council
Do any such exam or interview, check their criminal
Background for before they evenenter the polling booth. National security issues.
If my comments are not super, will someone respond with maturity ?
നാരദന്‍ 2017-09-17 18:52:06
super is short form for superstitious 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക