Image

ഐ.പി.സി.മലബാര്‍ മേഖല മിഷന്‍ ഡയറക്ടേഴ്‌സായി ഡോ. ജോയി എബ്രഹാമും. ഡോ. വില്‍സണ്‍ വര്‍ക്കിയും ചുമതലയേറ്റു

സജി മത്തായി Published on 15 September, 2017
ഐ.പി.സി.മലബാര്‍ മേഖല മിഷന്‍ ഡയറക്ടേഴ്‌സായി ഡോ. ജോയി എബ്രഹാമും. ഡോ. വില്‍സണ്‍ വര്‍ക്കിയും ചുമതലയേറ്റു
നിലമ്പൂര്‍: ഐ.പി.സി. മലബാര്‍ മേഖലയുടെ മിഷന്‍ ഡയറക്ടര്‍മാരായി ഡോ. ജോയി ഏബ്രഹാമും ഡോ.വില്‍സണ്‍ വര്‍ക്കിയും ചുമതലയേറ്റു.
 
മലബാറില്‍ 34 സെന്ററുകളിലായി 534 സഭകളാണ് ഐ.പി സിക്ക് ഉള്ളത്. ഇതില്‍ 238 സഭകള്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. യാതൊരു വിധ സാമ്പത്തിക സഹായങ്ങളൊന്നുമില്ലാതെ നൂറ്റമ്പത് സഭകള്‍ പ്രവര്‍ത്തിക്കുന്നു .34 പഞ്ചായത്തുകളില്‍ പെന്തെക്കോസ്തു കൂട്ടായ്മകളൊന്നും ഇല്ല. നിലവില്‍ മലബാറില്‍ ചില സെന്റെറുകളെ സഹായിക്കുന്നത് ഹൂസ്റ്റണ്‍, ഡാളസ്, കുവൈറ്റ്, മറ്റു വ്യക്തിപരമായ സഹായങ്ങളുമാണ് ലഭിക്കുന്നത്. മലബാറിലെ സുവിശേഷ മുന്നേറ്റത്തിനായി മറ്റു മിഷന്‍ ഡയറക്ടര്‍മാരെയും നിയമിക്കുന്നതിനായി മലബാര്‍ മേഖല തീരുമാനിച്ചതായി മേഖല സെക്രട്ടറി പാസ്റ്റര്‍ ബിജോയ് കുര്യാക്കോസ് പറഞ്ഞു. ഈ വര്‍ഷം പുതിയതായി ആരംഭിക്കുന്ന 50 പ്രവര്‍ത്തനമേഖലകള്‍ക്ക് ഇരുവരും നേതൃത്വം നല്കും. തൃശുര്‍ സ്വദേശിയായ ഡോ. ജോയി ഏബ്രഹാം മികച്ച വേദ അദ്ധ്യാപകനും പ്രസംഗകനും സംഘാടകനുമാണ്. അമേരിക്കയിലെ ഒര്‍ലാന്റോ ക്രിസ്ത്യന്‍ അസംബ്ലിയുടെ സീനിയര്‍ പാസ്റ്ററായ ഡോ. ജോയ് എബ്രഹാം പിസിനാക്ക് നാഷണല്‍ കണ്‍വീനര്‍, ഐ.പി.സി.നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ പ്രസിഡണ്ട്, പി.വൈ.പി.എ  കേരളാ സ്‌റ്റേറ്റ് വൈസ് പ്രസിഡണ്ട്, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലപ്പുറം സ്വദേശിയായ ഡോ. വില്‍സണ്‍ വര്‍ക്കി വിവിധ സെമിനാരികളില്‍ വേദ അദ്ധ്യാപകനാണ്. കോട്ടയം ഐ.പി.സി നെമിനാരിയില്‍ അക്കാദമിക് ഡീനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ ന്യൂയോര്‍ക്കിലുള്ള ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലിയില്‍ സീനിയര്‍ പാസ്റ്ററായി പ്രവര്‍ത്തിക്കുന്നു.



ഐ.പി.സി.മലബാര്‍ മേഖല മിഷന്‍ ഡയറക്ടേഴ്‌സായി ഡോ. ജോയി എബ്രഹാമും. ഡോ. വില്‍സണ്‍ വര്‍ക്കിയും ചുമതലയേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക