Image

നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത് മാറ്റി

Published on 15 September, 2017
നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത് മാറ്റി
കൊച്ചി: പോലീസ് ചോദ്യം ചെയ്യല്ലിനിടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത് പോലീസ് മറ്റൊരു ദിവസത്തേക്ക് മാറ്റി. 

ഇന്ന് രാവിലെ 9.45 ഓടെയാണ് നാദിര്‍ഷ ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയത്. തുടര്‍ന്ന് ചോദ്യം ചെയ്യലിനുള്ള പ്രാരംഭ നടപടികള്‍ പുരോഗമിക്കവെയാണ് നാദിര്‍ഷായുടെ രക്തസമ്മര്‍ദം ഉയര്‍ന്നത്. 

ഉടന്‍ തന്നെ വൈദ്യ പരിശോധനയ്ക്കായി ഡോക്ടര്‍മാരുടെ സംഘത്തെ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തി. റൂറല്‍ എസ്പി എ.വി ജോര്‍ജ്, അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് താഴ്ന്നതായും കണ്ടെത്തി.

ഇന്ന് തന്നെ ചോദ്യം ചെയ്യലിന് ഹാജരാവാമെന്ന് ചികിത്സയില്‍ കഴിയുന്ന നാദിര്‍ഷാ പോലീസിനെ അറിയിച്ചെങ്കിലും ഇന്ന് ഇനി ചോദ്യം ചെയ്യല്‍ വേണ്ടെന്നാണ് പോലീസ് നിലപാട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക