Image

നഴ്സുമാര്‍ നടത്തിയ സമരത്തില്‍ സംഘര്‍ഷം

Published on 15 September, 2017
നഴ്സുമാര്‍ നടത്തിയ സമരത്തില്‍ സംഘര്‍ഷം
കോട്ടയം: പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി കോട്ടയം തിരുനക്കര ഭാരത് ആശുപത്രിയില്‍ നഴ്സുമാര്‍ നടത്തിയ സമരത്തില്‍ സംഘര്‍ഷം. സമരം ചെയ്യുന്ന നഴ്സുമാരെ അറസ്റ്റ് ചെയ്തു നീക്കാന്‍ പോലീസെത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്.
 വേതന വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്തതാണ് അഞ്ച് നഴ്സുമാരെ പിരിച്ചുവിടാന്‍ കാരണമായത്. ഇവരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായാണ് ബാക്കി നഴ്സുമാര്‍ ആശുപത്രി കവാടത്തില്‍ സമരം സംഘടിപ്പിച്ചത്.
അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ പല നഴ്സുമാര്‍ക്കും പരിക്കേറ്റു. 
കഴിഞ്ഞ 35 ദിവസമായി ഭാരത് ആശുപത്രിയില്‍ സമരം നടന്നുകൊണ്ടിരിക്കുകയാണ്. വേതന വര്‍ധന, വസ്ത്രം മാറുന്ന സ്ഥലത്ത് സ്ഥാപിച്ച സിസി ടി വി ക്യാമറ നീക്കം ചെയ്യുക എന്നീ ആവശ്യങ്ങളും നഴ്സുമാര്‍ ഉന്നയിച്ചിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക