Image

അവിവാഹിത അമ്മമാരുടെ എണ്ണം കൂടി (അഥവാ അച്ഛനില്ലാത്ത കുട്ടികള്‍ പെരുകി)

സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌ Published on 07 March, 2012
അവിവാഹിത അമ്മമാരുടെ എണ്ണം കൂടി (അഥവാ അച്ഛനില്ലാത്ത കുട്ടികള്‍ പെരുകി)
അവിവാഹിത അമ്മമാര്‍ കൂടി അഥവാ അച്ഛനില്ലാത്ത കുട്ടികള്‍ പെരുകി എന്ന ശീര്‍ഷകത്തില്‍ ഒരു ലേഖനം വായിക്കാനിടയായി. അച്ഛനില്ലാതെ കുട്ടികള്‍ ജനിക്കാറുണ്ടോ? പാവപ്പെട്ടവര്‍ക്കിടയിലും ന്യൂനപക്ഷങ്ങള്‍ക്കിടയിലും അവിവാഹിത അമ്മമാരുടെ എണ്ണം ഒരു കാലത്ത്‌ കൂടുതലായിരുന്നു. എന്നാല്‍ ഇന്നു മധ്യവര്‍ഗങ്ങള്‍ക്കിടയിലും സാധാരണമായിരിക്കുന്നു എന്ന്‌ സര്‍ക്കാര്‍ രേഖകളെ ഉദ്ധരിച്ച്‌ വാഷിങ്ങ്‌ടണിലെ `ചൈല്‍ഡ്‌ ട്രെന്‍ഡ്‌ ഗവേഷണ സ്‌ഥാപനം' പറയുന്നു എന്ന്‌ ആ ലേഖനത്തില്‍ വായിച്ചു.

പാവപ്പെട്ടവര്‍ക്കിടയിലും വേശ്യാവ്രുത്തി സ്വീകരിച്ചിരിക്കുന്നവരുടെ ഇടയിലും അച്ഛനില്ലാതെ കുട്ടികള്‍ ജനിക്കുന്നുണ്ടായിരിക്കാം. പരസ്‌പര സ്‌നേഹ വികാരങ്ങളൊന്നുമില്ലാതെ ബലാത്സംഗത്തിനിരയാകുന്ന പെണ്‍കുട്ടികളും ഇപ്രകാരമുള്ള കുട്ടികള്‍ക്ക്‌ ജന്മം നല്‍കുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക