Image

അന്വേഷണ സംഘത്തിന്‌ മുന്നില്‍ ഹാജരാകാമെന്ന്‌ നാദിര്‍ഷ:വേണ്ടെന്ന്‌ പോലീസ്‌

Published on 15 September, 2017
അന്വേഷണ സംഘത്തിന്‌ മുന്നില്‍ ഹാജരാകാമെന്ന്‌ നാദിര്‍ഷ:വേണ്ടെന്ന്‌ പോലീസ്‌
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്‌ വെള്ളിയാഴ്‌ച വൈകീട്ട്‌  അന്വേഷണ സംഘത്തിന്‌ മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്ന്‌ നാദിര്‍ഷ.

 അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്നും, തന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും നാദിര്‍ഷ വ്യക്തമാക്കി. 

 അതേസമയം, നാദിര്‍ഷയെ വെള്ളിയാഴ്‌ച വൈകീട്ട്‌ ചോദ്യം ചെയ്യില്ലെന്നാണ്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞത്‌. നാദിര്‍ഷയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട്‌ ലഭിച്ചതിന്‌ ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളുവെന്നും പോലീസ്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

 നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്‌ വെള്ളിയാഴ്‌ച രാവിലെയാണ്‌ നാദിര്‍ഷ ആലുവ പോലീസ്‌ ക്ലബില്‍ ഹാജരായത്‌. എന്നാല്‍, രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന്‌ നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത്‌ പോലീസ്‌ ഉപേക്ഷിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക