Image

പ്രത്യേക ഓണ എപ്പിസോഡുമായി ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പ്

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 15 September, 2017
പ്രത്യേക ഓണ എപ്പിസോഡുമായി ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പ്
ന്യൂയോര്‍ക്ക്: നേരോടെ, നിര്‍ഭയം, നിരന്തരം, വാര്‍ത്തകളായാലും എന്റെര്‍ടെയ്ന്‍മെന്റ് പരിപാടികളായാലും, ലോക മലയാളികളുടെ സ്വന്തം ചാനലായ ഏഷ്യാനെറ്റില്‍ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 (ന്യൂയോര്‍ക്ക് സമയം) മണിക്ക് ഡിഷ് നെറ്റ് വര്‍ക്കിലും, ഐ.പി.ടി.വി. സിസ്റ്റത്തില്‍ 8 മണിക്കും (ന്യൂയോര്‍ക്ക് സമയം) പ്രക്ഷേപണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പില്‍ ഈയാഴ്ച്ച, അമേരിക്കയിലെ വിവിധ മലയാളി പ്രസ്ഥാനങ്ങളുടെ ഓണാഘോഷ പരിപാടികളുടെ പ്രശക്ത ഭാഗങ്ങള്‍ ലോക മലയാളികള്‍ക്കായി കാഴ്ച്ചവെക്കുന്നു.

ഓണത്തോട് അനുബന്ധിച്ചു ഇലിനോയിസ് സംസ്ഥാനത്തെ ചിക്കാഗോ സോഷ്യല്‍ നടത്തിയ അഗോള വടംവലി മത്സരം കുവൈറ്റില്‍ നിന്നും, ബ്രിട്ടണില്‍ നിന്നും, കാനഡയില്‍ നിന്നും വരെ ടീമുകള്‍ എത്തി മത്സരിച്ചു. പൂഞ്ഞാര്‍ എം.എല്‍.എ. പി.സി.ജോര്‍ജ്, കൊടിക്കുന്നേല്‍ സുരേഷ് എം.പി. തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. 15 മലയാളി സംഘടനകളെ കോര്‍ത്തിണക്കി കൊണ്ട് െ്രെട ന് റ്റേറ്റ് കേരളാ ഫോറം ഒരുക്കിയ പൊന്നൊളി വിതറും ഓണം എന്നു പേരു നല്‍കിയ ഓണാഘോഷം ജനശ്രദ്ധ പിടിച്ചു പറ്റി. പൂഞ്ഞാര്‍ എം.എല്‍.എ. പങ്കെടുത്ത ഇലിനോയി മലയാളി അസ്സോസിയേഷന്‍ ഓണാഘോഷം, 80 പെണ്‍കൊടികളെ നിരത്തിയ തിരുവാതിരയുമായി കേരളാ അസ്സോസിയേഷന്‍ ഓഫ് കോളറാഡോ, ലോസ് ആഞ്ചലസിലെ സാന്‍ ഫെനാന്റോ വാലിയിലുള്ള വാലി മലയാളി ആര്‍ട്ട്‌സ് & സ്‌പോര്‍ട്ട്‌സ് ക്ലബ് തുടങ്ങിയ സംഘടനകളുടെ ഓണാഘോഷ പരിപാടികളുടെ പ്രശക്ത ഭാഗങ്ങളും, ഹ്യൂസ്റ്റണിലെ പ്രസിദ്ധ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ജന്മാഷ്ടമി അഘോഷങ്ങളുടെ പ്രശക്ത ഭാഗങ്ങളും ഈ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതോടൊപ്പം ഹ്യൂസ്റ്റണില്‍ ആഞ്ഞടിച്ച ഹാര്‍വ്വി കൊടുങ്കാറ്റ് വിതച്ച കെടുതികളില്‍പ്പെട്ടവര്‍ക്കായി വിവിധ സന്നധ സംഘടനകള്‍ സഹായഹസ്തങ്ങളുമായി എത്തുന്നതിന്റെ നേര്‍ക്കാഴ്ച്ചകളും കാണാം. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകള്‍ നിറഞ്ഞതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് യൂ.എസ്. പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക