Image

ഫോമ സ്റ്റുഡന്റ്‌സ് ഫോറം യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ഡാളസിന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി

മൊയ്തീന്‍ പുത്തന്‍ചിറ Published on 15 September, 2017
ഫോമ സ്റ്റുഡന്റ്‌സ് ഫോറം യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ഡാളസിന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി
യുവജനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുവാനും അവര്‍ക്ക് ഫോമയുമായും ഫോമയുടെ പ്രവര്‍ത്തങ്ങളുമായും സുദൃഢമായ ഐക്യം രൂപപ്പെടുത്തിയെടുക്കാനും ആരംഭിച്ച 'ഫോമ സ്റ്റുഡന്റ്‌സ് ഫോറം' ഈ വര്‍ഷത്തെ ഓണം അതിഗംഭീരമായി ആഘോഷിച്ചു.

സെപ്തംബര്‍ 9ാം തിയ്യതി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ഡാളസില്‍ (യു.റ്റി.ഡി) നടന്ന പ്രൗഢഗംഭീരമായ ചടങ്ങ് ഫോമ മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. ഫോമ സൗത്ത് റീജന്‍ ചെയര്‍മാന്‍ ബിജു തോമസ്, ഡാളസ് മലയാളി അസ്സോസിയേഷന്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പ് ചാമത്തില്‍, യു.റ്റി.ഡി സ്റ്റുഡന്റ്‌സ് ഫോറം പ്രസിഡന്റ് രോഹിത് മേനോന്‍, രവികുമാര്‍ എടത്വ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

വിശാല്‍ വിജയ് പ്രാര്‍ത്ഥനാഗാനം ആലപിച്ചു. സ്റ്റുഡന്റ്‌സ് ഫോറം സെക്രട്ടറി അശ്വിന്‍ ശ്രീറാം എല്ലാവര്‍ക്കും സ്വാഗതമാശംസിച്ചു. ഡോ. വര്‍ഗീസ് ജേക്കബ് (വൈസ് ഡീന്‍) ഓണസന്ദേശം നല്‍കി. നയന തോമസിന്റെ നേതൃത്വത്തില്‍ നടന്ന തിരുവാതിരയും, വിവിധയിനം നൃത്തനൃത്യങ്ങളും, മ്യൂസിക്കല്‍ കോമഡി സ്കിറ്റും മറ്റു കലാപരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ഫോമ സ്റ്റുഡന്റ്‌സ് ഫോറം രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയ ഫിലിപ്പ് ചാമത്തിലിനെ ഫോമ മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍ പ്രത്യേകം അഭിനന്ദിച്ചു. വരുംതലമുറകള്‍ക്ക് ഏറെ പ്രയോജനം ചെയ്യാവുന്ന 'സ്റ്റുഡന്റ്‌സ് ഫോറം' രൂപീകരണത്തിലൂടെ നിര്‍ണ്ണായകമായ ഒരു കാല്‍വെയ്പാണ് ഫോമ ചെയ്തതെന്ന് ബേബി ഊരാളില്‍ പറഞ്ഞു.

സ്വാതി പള്ളിപ്പറമ്പില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ആഘോഷങ്ങള്‍ക്ക് പര്യവസാനമായി.

ദേശീയ തലത്തില്‍ സ്റ്റുഡന്റ് ഫോറം വികസിപ്പിക്കാനും, വിദ്യാര്‍ത്ഥികള്‍ക്കായി ഫോമ രൂപകല്പന ചെയ്തിട്ടുള്ള ഈ നവീന ആശയം അമേരിക്കയിലെ ഇതര സസ്ഥാനങ്ങളിലെ കോളേജുകളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മലയാളികള്‍ ഏറെയുള്ള ഡാളസില്‍ തന്നെ സ്റ്റുഡന്റ്‌സ് ഫോറം രൂപീകരിച്ചതെന്ന് ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു. സാമൂഹികമായും രാഷ്ട്രീയപരമായും വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലേക്ക് ആകര്‍ഷിക്കാനുള്ള ധീരമായ കാല്‍വെയ്പാണ് ഫോമ ചെയ്തതെന്നും, യു.റ്റി.ഡി ഒരു മാതൃക മാത്രമാണെന്നും ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു.

ഭാവിയില്‍ ഫോമാ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കാനിരിക്കുന്ന ക്രിയാത്മകമായ പല പദ്ധതികളുടേയും ഒരു തുടക്കം മാത്രമാണിത്. അതില്‍ പ്രധാനമായത് അവര്‍ക്ക് കരിയര്‍ ഗൈഡന്‍സ് നല്‍കുക, വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന മലയാളികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഇമ്മിഗ്രേഷന്‍ നിയമങ്ങളെക്കുറിച്ചും മറ്റും സഹായങ്ങളും ഉപദേശങ്ങളും നല്‍കുക, കേരളത്തില്‍ നിന്നും അമേരിക്കയില്‍ പഠനത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിപരവും പഠനപരവുമായ സഹായങ്ങള്‍ ലഭ്യമാക്കുക എന്നിവയാണ് ഫോമയുടെ സ്റ്റുഡന്റ്‌സ് ഫോറം ലക്ഷ്യമിടുന്നതെന്ന് ഫിലിപ്പ് ചാമത്തില്‍ അഭിപ്രായപ്പെട്ടു.
ഫോമ സ്റ്റുഡന്റ്‌സ് ഫോറം യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ഡാളസിന്റെ ഓണാഘോഷം പ്രൗഢഗംഭീരമായിഫോമ സ്റ്റുഡന്റ്‌സ് ഫോറം യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ഡാളസിന്റെ ഓണാഘോഷം പ്രൗഢഗംഭീരമായിഫോമ സ്റ്റുഡന്റ്‌സ് ഫോറം യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ഡാളസിന്റെ ഓണാഘോഷം പ്രൗഢഗംഭീരമായിഫോമ സ്റ്റുഡന്റ്‌സ് ഫോറം യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ഡാളസിന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക