Image

അറ്റ്‌ലാന്റയില്‍ കലയുടെ “പൂമരം” ഒരുക്കി ഗാമ

മിനി നായര്‍ Published on 15 September, 2017
അറ്റ്‌ലാന്റയില്‍ കലയുടെ “പൂമരം” ഒരുക്കി ഗാമ
ഗ്രെയ്റ്റര്‍ അറ്റ്‌ലാന്റ മലയാളി അസോസിയേഷന്‍ (ഗാമ) അറ്റ്‌ലാന്റാ മലയാളികള്‍ക്കായി കലയുടെ “പൂമരം 2017” ഒരുക്കുന്നു. ഒക്ടോബര്‍ എട്ട് ഞായറാഴ്ച ബെര്‍ക്മാര്‍ ഹൈസ്കൂളില്‍ വച്ചാണ് ഈ മഹാഷോ നടക്കുന്നതെന്ന് ഗാമാ പ്രസിഡന്റ് ബിജു തുരുത്തുമാലില്‍ അറിയിച്ചു. ഗാമ കേരളത്തില്‍ നടപ്പിലാക്കുവാന്‍പോകുന്ന ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് “പൂമരം 2017” അറ്റ്‌ലാന്റ മലയാളികള്‍ക്കായി ഒരുക്കുന്നതെന്നും അദ്ദേഹംപറഞ്ഞു.

ഈസ്‌റ്റേജ്‌ഷോയുടെ ആദ്യടിക്കറ്റ് വില്‍പ്പനഗാമയുടെ ഓണാഘോഷവേദിയില്‍ ഗാമാട്രെഷറര്‍ നവീന്‍ ജോബ് ഡോ.സുബ്രമണ്യഭട്ടിനും ഡോ.അന്നപൂര്‍ണ ഭട്ടിനും നല്‍കി നിര്‍വഹിച്ചു. മലയാളികളുടെപാട്ടനുഭവങ്ങള്‍ക്ക് പുതിയമാനം നല്‍കിയ വൈക്കം വിജയലക്ഷ്മിയുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന ഈവര്‍ഷത്തെ എറ്റവുംമികച്ചസ്‌റ്റേജ്‌ഷോ ആണ് “പൂമരം 2017” .അറ്റ്‌ലാന്റയിലെ മലയാളിസമൂഹത്തിന്റെ ഗതിവിഗതികളുടെ പരിച്ഛേദമായ ഗാമ സംഘടിപ്പിക്കുന്ന ഈ കലാസന്ധ്യയുടെ വിജയംഗാമയുടെ ചാരിറ്റിപ്രവര്‍ത്തനങ്ങളുടെ വിജയം കൂടിയാണ്. അതിനാല്‍ അറ്റ്‌ലാന്റാ മലയാളികളുടെ മുഴുവന്‍സാന്നിധ്യമാണ് പൂമരത്തിനു ഗാമ ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നത്. പ്രവര്‍ത്തന മികവ്‌കൊണ്ട് മലയാളികള്‍ക്കിടയില്‍ സജീവമാക്കുകയുംജനമനസില്‍ സ്ഥാനംനേടുകയും ചെയ്ത ഗാമ മുപ്പത്തിയാറ്വര്‍ഷം പിന്നിടുമ്പോള്‍ ചാരിറ്റിപ്രവര്‍ത്തനങ്ങളില്‍ ഈ സംഘടന കാട്ടിയ മാതൃകവളരെ ശ്രദ്ദേയമാണ് .

ഗാമാഅറ്റലാന്റയില്‍ കലയുടെ പൂമരംകൊണ്ടുവരുമ്പോള്‍ നമ്മുടെയെല്ലാം ശ്രദ്ധ വൈക്കം വിജയലക്ഷ്മിയിലെക്കായിരിക്കും. ആദ്യം പാടിയസിനിമാ പാട്ടുകൊണ്ട് തന്നെസംഗീതാസ്വാദകരുടെ ഹൃദയം കവര്‍ന്ന ഗായികയാണ് വൈക്കം വിജയലക്ഷ്മി. കലാലോകത്ത് ഗായത്രിവീണകച്ചേരിയിലൂടെ ഇതിനോടകംശ്രദ്ധനേടിയ ഈകലാകാരി കാറ്റേകാറ്റേ എന്ന ഒറ്റഗാനത്തിലൂടെ ചലച്ചിത്രപിന്നണിഗാനശാഖയിലും തന്റെകഴിവ് തെളിയിച്ചു. തുടര്‍ന്ന് ബ്രഹ്മാണ്ഡചിത്രമായ ബാഹുബലിയില്‍വരെ പാടി ഇന്ത്യന്‍ കലാസ്‌നേഹികളുടെ മനസിലെ മണിമുത്തായി മാറി

വിജയലക്ഷ്മി സ്വന്തമായി വികസിപ്പിചെടുത്ത ‘ഗായത്രിവീണകച്ചേരി’ എന്നപ്രത്യേക കച്ചേരി കേരളത്തിന് അകത്തുംപുറത്തുമായിആയിരക്കണക്കിന്വേദികളില്ഇതിനോടകംഅവതരിപ്പിച്ചിട്ടുണ്ട് .സംഗീതത്തില് ഇനിയുംകാര്യങ്ങള്‍ ചെയ്യേണ്ട വിജയലക്ഷ്മി ഇനിയും ഉയരങ്ങള്‍ താണ്ടുവാന്‍ സാ ധിക്കട്ടെഎന്ന് നമുക്ക് ജഗദീശ്വരനോട് പ്രാര്ഥിക്കുവാനുള്ള അവസരംകൂടിയാണ് ഗാമ ്അറ്റ്‌ലാന്റാമലയാളികള്‍ക്കായി ഒരുക്കുന്നത്.

ജീവിതത്തിലെ വലിയ പ്രതിസന്ധികളില്‍ കൂടികടന്നുവന്ന മറ്റൊരുകലാകാരനായ രാജേഷ ്‌ചേര്‍ത്ത ലയും സംഗീതത്തില്‍ വിസ്മയംതീര്‍ക്കുവാനാണ് അമേരിക്കയില്‍ എത്തുന്നത്. പുല്ലാങ്കുഴലില്‍ വിസ്മയംതീര്‍ക്കുന്ന ഈഅതുല്യകലാകാരന്‍ ജീവിതത്തില്‍ അനുഭവിച്ചപ്രതിസന്ധികള്‍ ഏതൊരുകലാകാരന്റെയും തീവ്രമായഅനുഭവങ്ങളും കരുത്തുമാണെന്ന് രാജേഷിന്റെ ജീവിതവും സാക്ഷ്യപ്പെടുത്തുന്നു. പുല്ലാങ്കുഴല്‍ നാദത്തെ ചുരുങ്ങിയകാലം കൊണ്ട് ജനകീയനാക്കിയ രാജേഷ് അറ്റ്‌ലാന്റാ മലയാളികള്‍ക്കായി തീര്‍ക്കുന്ന സംഗീതത്തിന്റെ പുതുവസന്തം ആയിരിക്കും .
മലയാളചലച്ചിത്രരംഗത്തിനു ലാല്‍ ജോസ് സംഭാവനചെയ്ത അനുഗ്രഹീത നടി അനുശ്രീ ഈഷോയുടെ മുഖ്യആകര്‍ഷണമാണ്. സൂര്യടിവിയിലെ ഒരുറിയാലിറ്റിഷോയില്‍ നിന്നാണ് ലാല്‍ജോസ് തന്റെചിത്രമായ ഡയമണ്ട് നെക്ലേസില്‍ കലാമണ്ഡലം രാജശ്രീ എന്നകഥാപാത്രത്തിനുവേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്. അതുകൂടാതെ നിരവധിമലയാളസിനിമകളിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്. ഇതിഹാസ, മൈലൈഫ്പാര്‍ട്ണര്‍, മഹേഷിന്റെ പ്രതികാരം ,ഒപ്പം, എന്നീചിത്രങ്ങളില്‍ ശ്രദ്ധേയമായവേഷമാണ് അനുശ്രീ ചെയ്തത്. അനുശ്രീമികച്ച ഒരുനര്‍ത്തകികൂടി ആണെന്ന് തെളിയിക്കുന്നഷോ കൂടിയാണ് പൂമരം .

“മുത്തേ പൊന്നെ പിണങ്ങല്ലേ “എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസുകീഴടക്കിയ നടനും ഗായകനുമായ അരിസ്‌റ്റോ സുരേഷ് അവതരിപ്പിക്കുന്ന നാടന്‍പാട്ടുകള്‍, കോമഡിസ്കിറ്റുകളുടെ രാജാവ്അബിയും സംഘവും അവതരിപ്പിക്കുന്ന സൂപ്പര്‍സ്കിറ്റ് ആന്‍ഡ് കോമഡിഷോ, ഇവരെകൂടാതെ നടന്‍ അനൂപ്ചന്ദ്രന്‍ , തുടങ്ങിവന്‍ താരസംഘമാണ് ആണ്ഈഷോയില്‍ അണിനിരക്കുന്നു.
കണ്ടു ശീലിച്ച സംഗീതപരിപാടികള്‍, സ്കിറ്റുകള്‍ തുടങ്ങിയവയില്‍നിന്ന് വളരെ വ്യത്യസ്തമായിപുതുമയുള്ള നിരവധികലാപരിപാടികളുമായാണ് നമ്മുടെ വൈക്കം വിജയലക്ഷ്മിയും സംഘവുംഎത്തുക. നമുക്ക്പൂമരത്തെ നന്മയുടെമനസ്സോടെ സ്വാഗതംചെയ്യാം. അറ്റ്‌ലാന്റാ മലയാളികള്‍ ഇത്ഒരുകുടുംബസംഗമം ആയി കണക്കിലെടുത്ത് പൂമരത്തെ വന്‍വിജയം ആക്കണമെന്ന് കമ്മിറ്റിഅംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
അറ്റ്‌ലാന്റയില്‍ കലയുടെ “പൂമരം” ഒരുക്കി ഗാമഅറ്റ്‌ലാന്റയില്‍ കലയുടെ “പൂമരം” ഒരുക്കി ഗാമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക