Image

ഫാ.ജോസഫ് പുത്തന്‍പുരക്കല്‍ റോക് ലാണ്ടില്‍

ജോര്‍ജ് തുമ്പയില്‍ Published on 16 September, 2017
ഫാ.ജോസഫ് പുത്തന്‍പുരക്കല്‍ റോക് ലാണ്ടില്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ റോക് ലാണ്ട് കൗണ്ടിയിലുള്ള വിവിധ ക്രൈസ്തവ സഭകളുടെ സംയുക്തവേദിയായ ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ മാസം എക്യൂമെനിക്കല്‍ മാസമായി ആചരിക്കുകയും വിവിധ ദേവാലയങ്ങളില്‍ വെച്ച് ധ്യാനയോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. ആചരണത്തിന്റെ സമാപനയോഗം സെപ്തംബര്‍ മാസം 24-ാം തീയതി ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് ഓറഞ്ചുബര്‍ഗിലുള്ള സെന്റ് ജോണ്‍സ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ചു നടത്തപ്പെടും. കുടുംബസദസുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കപ്പ്യൂച്ചിയന്‍ സഭാംഗമായ ഫാ.ജോസഫ് പുത്തന്‍പുരക്കല്‍ കുടുംബധ്യാനത്തിനു നേതൃത്വം നല്‍കും. തിരക്കേറിയ കണ്‍വന്‍ഷന്‍ പ്രാസംഗികനായ ഫാ.ജോസഫ് പുത്തന്‍പുരക്കലിനെ ധ്യാനയോഗത്തിലേക്കു ലഭിച്ചത് ഒരു അനുഗ്രഹമാണ്. കുടുംബധ്യാനം വന്നു ശ്രവിക്കുവാന്‍ സഭാഭേദമെന്യേ ഏവരെയും സ്വാഗതം ചെയ്യുന്നു.

ഓള്‍ സെയിന്റ്‌സ് എപ്പിസ്‌കോപ്പല്‍ മലയാളം കോണ്‍ഗ്രിഗേഷന്‍-വാലികോട്ടേജ്, സെന്റ് ജയിംസ് മാര്‍ത്തോമ്മാ ചര്‍ച്ച്- ഹില്‍ബേണ്‍, ബഥനി മാര്‍ത്തോമ്മാ ചര്‍ച്ച്- ഓറഞ്ച്ബര്‍ഗ്, സെന്റ് ജോണ്‍സ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്-ഓറഞ്ച്ബര്‍ഗ്, സെന്റ് മേരീസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്-സഫേണ്‍, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്‍ഡ്യ-വാലികോട്ടേജ്, സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്-തപ്പാന്‍ എന്നീ ഇടവകകളെ പ്രതിനിധീകരിച്ച് റവ.വര്‍ഗീസ് മാത്യു, റവ.ബി.മാത്യൂ, റവ.സജു ബി.ജോണ്‍, റവ.ഫാ.ഡോ. വര്‍ഗീസ് എം. ഡാനിയേല്‍, റവ.ഫാ.ഡോ.രാജു വര്‍ഗീസ്, റവ.ഫാ.മാത്യൂ തോമസ്, റവ.ഫാ.തോമസ് മാത്യൂ, എന്നീ പട്ടക്കാരും ജോയിന്റ് കൗണ്‍സില്‍ ഭാരവാഹികളായ ജിമ്മി റ്റോം, സജി എം.പോത്തന്‍, ഡാനിയേല്‍ വര്‍ഗീസ്, ബാബു മത്തായി, ജീമോന്‍ വര്‍ഗീസ് എന്നിവരും എക്യൂമെനിക്കല്‍ കുടുംബധ്യാനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ ഇടവക ഗായകസംഘം ഗാനങ്ങളാലപിക്കും.

കഴിഞ്ഞ പതിനേഴു വര്‍ഷങ്ങളായി ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്, റോക് ലാണ്ട് കൗണ്ടിയിലെ വിവിധ സഭാ വിഭാഗങ്ങള്‍ക്ക് ക്രിസ്തീയ കൂട്ടായാമയും, പരസ്പര സഹകരണവും നല്‍കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. യൂണിറ്റി സണ്ടേ, സാധുജന സഹായങ്ങള്‍, യുവജന കൂട്ടായ്മകള്‍, രക്തദാന ക്യാമ്പുകള്‍, ഇടവക സന്ദര്‍ശനം, സംയുക്ത ക്രിസ്തുമതാഘോഷവും ജോയിന്റ് കൗണ്‍സില്‍ സംഘടിപ്പിക്കാറുണ്ട്.

റവ.സജു ബി.ജോണ്‍- പ്രസിഡന്റ്, റവ.ഫാ.മാത്യു തോമസ്-വൈസ് പ്രസിഡന്റ്, ജിജി റ്റോം-സെക്രട്ടറി, ഡാനിയേല്‍ വര്‍ഗീസ്-ജോയിന്റ് സെക്രട്ടറി, സജി എം. പോത്തന്‍-ട്രഷറര്‍, ബാബു മത്തായി-ജോയിന്റ് ട്രഷറര്‍, ജീമോന്‍ വര്‍ഗീസ് കോര്‍ഡിനേറ്ററുമായി പ്രവര്‍ത്തിക്കുന്നു.

ഫാ.ജോസഫ് പുത്തന്‍പുരക്കല്‍ റോക് ലാണ്ടില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക