Image

ഒറ്റയ്‌ക്കു താമസിക്കുന്ന സ്‌ത്രീകള്‍ക്കും വയോധികര്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ്‌

Published on 16 September, 2017
ഒറ്റയ്‌ക്കു താമസിക്കുന്ന സ്‌ത്രീകള്‍ക്കും വയോധികര്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ്‌
ഒറ്റയ്‌ക്കു താമസിക്കുന്ന സ്‌ത്രീകള്‍ക്കും വയോധികര്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ്‌. ഒറ്റയ്‌ക്ക്‌ താമസിക്കുന്ന വയോധികദമ്പതികള്‍ക്കും പ്രായം ചെന്നവര്‍ക്കും ഇനി മുതല്‍ പൊലീസിന്റെ പ്രത്യേക സുരക്ഷമേല്‍നോട്ടമുണ്ടാകും. മനോരമയാണ്‌ ഈ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.

സംസ്ഥാനത്തെ ഒരു കോടിയോളം വരുന്ന വീടുകളില്‍ ഇത്തരക്കാര്‍ എത്രയുണ്ടെന്ന കണക്കെടുപ്പ്‌ പുരോഗമിക്കുകയാണ്‌. അടുത്തമാസം 31 ന്‌ അകം സംസ്ഥാനത്തെ എല്ലാ വീട്ടിലും പൊലീസുകാര്‍ വിവരശേഖരണാര്‍ത്ഥമുള്ള സന്ദര്‍ശനം പൂര്‍ത്തിയാക്കുമെന്നു ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ പറഞ്ഞതായി മനോരമ വാര്‍ത്തയില്‍ പറയുന്നു.

ജനമൈത്രി പൊലീസും ബീറ്റ്‌ പൊലീസുമാണ്‌ ഇപ്പോള്‍ വീടുകള്‍ സന്ദര്‍ശിക്കുന്നത്‌. 40 ലക്ഷത്തോളം വീടുകളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി. സ്‌ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകള്‍, വയോധികര്‍ മാത്രം താമസിക്കുന്ന വീടുകള്‍ എന്നിവിടങ്ങളില്‍ പൊലീസ്‌ പ്രത്യേകം നിരീക്ഷണവും പട്രോളിംഗും നടത്തുമെന്നും ഡിജിപി അറിയിച്ചു.

ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായി ഓരോ വീട്ടിലും താമസിക്കുന്നവരുടെ പേര്‌, പ്രായം, ബന്ധുക്കളുടെ വിവരം, വിദേശത്തുള്ളവരുടെ വിവരം തുടങ്ങിയ കാര്യങ്ങളെല്ലാം പൊലീസ്‌ രേഖപ്പെടുത്തി സൂക്ഷിക്കും. പിന്നീട്‌ സ്‌ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകള്‍ വയോധികര്‍ മാത്രം തമസിക്കുന്ന വീടുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക സംരക്ഷണം ഒരുക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക