Image

പള്‍സര്‍ സുനി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

Published on 16 September, 2017
പള്‍സര്‍ സുനി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. 8 മാസമായി ജയിലിലാണെന്നും അന്വേഷണം ഏതാണ്ട്‌ പൂര്‍ത്തിയായ കേസില്‍ ഇനി പുതിയ തെളിവൊന്നും കിട്ടാനില്ലന്നുമാണ്‌ സുനിയുടെ വാദം. ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്‌ച പരിഗണിക്കും.

മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ സുനിക്ക്‌ വിചാരണക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക