Image

കാവ്യാ മാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Published on 16 September, 2017
കാവ്യാ മാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാമാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അഡ്വ. രാമന്‍പിള്ള വഴിയാണ്‌ അങ്കമാലി കോടതിയിലാണ്‌ ഹര്‍ജി സമര്‍പ്പിച്ചത്‌. കേസില്‍ തന്നെ അറസ്റ്റ്‌ ചെയ്യാന്‍ നീക്കം നടക്കുന്നുണ്ട്‌ എന്നറിഞ്ഞതോടെയാണ്‌ ഹര്‍ജി നല്‍കിയത്‌. കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഭാര്യയാണ്‌ കാവ്യാ മാധവന്‍.

തന്നെ അറസ്റ്റ്‌ ചെയ്യാന്‍ പോലീസ്‌ നീക്കം നടത്തുന്നതായി കാവ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസുമായി തനിക്ക്‌ യാതൊരു ബന്ധവും ഇല്ല. തന്നെ പ്രതിയാക്കാന്‍ പൊലീസ്‌ ഗൂഢശ്രമം നടത്തുകയാണ്‌. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്‌ തന്നെ നേരത്തെ പോലീസ്‌ ചോദ്യം ചെയ്‌തിരുന്നു. അറിയാവുന്ന കാര്യങ്ങള്‍ എല്ലാം പോലീസിനോട്‌ പറയുകയും ചെയ്‌തതാണ്‌. എന്നിട്ടും തന്നെ കേസില്‍പെടുത്താന്‍ പൊലീസ്‌ ഇപ്പോഴും ശ്രമിക്കുകയാണ്‌.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ തനിക്ക്‌ അറിയില്ല. മുന്‍പരിചയവുമില്ല. എന്നിട്ടും പള്‍സര്‍ തന്റെ െ്രെഡവറാണെന്ന്‌ വരുത്തി തീര്‍ക്കാന്‍ പോലീസ്‌ ശ്രമങ്ങള്‍ നടത്തുകയാണ്‌. കേസുമായി ബന്ധപ്പെട്ട്‌ പോലീസ്‌ തന്നെ നിരന്തരം ഫോണില്‍ വിളിച്ച്‌ ശല്യം ചെയ്യുന്നുണ്ടെന്നും കാവ്യ ജാമ്യാപേക്ഷയില്‍ പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക