Image

നൃത്ത സംഗീത നിശയും അവാര്‍ഡ് ദാനവും

മാത്യു പ്രാലക്കോട്‌ Published on 16 September, 2017
നൃത്ത സംഗീത നിശയും അവാര്‍ഡ് ദാനവും
ന്യൂയോര്‍ക്ക്: സോളിഡ് ആക്ഷന്‍ ടിവി യു.എസ്.എ. യുടെ നേതൃത്വത്തില്‍ ഫ്രണ്ട്‌സ ഓഫ് കമ്യൂണിറ്റി യു.എസ്.എ.യും അമേരിക്കന്‍ ബിസ്സിനസ്സ് റഫറല്‍ നെറ്റ് വര്‍ക്കുമായി ചേര്‍ന്ന് Asianet, Pravasi TV, Jaihind TV, JUS Punjabi, Power Vision USA എന്നീ ചാനലുകളുടെ സഹകരണത്തോടെ നടത്തുന്ന അടുത്ത മ്യൂസിക്, ഡാന്‍സ്& ടാലന്റ് ഷോയും അവാര്‍ഡ് നിശയും 2017 സെപ്തംബര്‍ 24 ഞായറാഴ്ച വൈകുന്നേരം 5.30 ന് ന്യൂയോര്‍ക്കിലെ ടൈസന്‍ സെന്ററില്‍(26 N, Tyson Ave, Floral Park) വച്ച് നടത്തുവാനുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. റവ.ജോണ്‍ തോമസ്, വി.എം.ചാക്കോ, കൃപാല്‍ സിങ്ങ്, സുഭാഷ് കപാഡിയ, ഹേമന്ദ് ഷാ, അമിത കര്‍വ്വാള്‍, ഹേമ വിരാനി എന്നിവര്‍ ഈ ഷോയുടെ മുഖ്യ ആകര്‍ഷണമാകും. ഉത്തരേന്ത്യയില്‍ നിന്നും ദക്ഷിണേന്ത്യയില്‍ നിന്നുമുള്ള നിരവധി കലാകാരന്മാര്‍ ഈ ഷോയില്‍ വിവിധയിനം പരിപാടികള്‍ അവതരിപ്പിച്ചു. പ്രവേശനം തികച്ചും സൗജന്യമായ ഈ ഷോയിലേക്ക് എല്ലാവരേയും സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

ഈ വര്‍ഷം ഗ്രാജ്വേറ്റ് ചെയ്ത മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഈ ഷോയില്‍ വിതരണം ചെയ്യുന്നതാണ്. ഈ ഷോയില്‍ വച്ച് മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് വിതരണം ചെയ്യപ്പെടുന്നു. ന്യൂയോര്‍ക്ക് ട്രൈസ്‌റ്റേറ്റ് ഏരിയയിലുള്ളവര്‍ക്കാണ് അവസരം.
ഇതില്‍ പങ്കെടുക്കുവാനും അവാര്‍ഡിനായി അപേക്ഷിക്കുവാനും ആഗ്രഹിക്കുന്നവര്‍ വിശദവിവരങ്ങളുമായി എത്രയും വേഗം ഞങ്ങളുമായി ബന്ധപ്പെടുക.

വിളിക്കേണ്ട നമ്പര്‍-ഷാജി: 917-868-6960, കോശി: 347-867-1200; Email: 2017ihv@gmail.com

നൃത്ത സംഗീത നിശയും അവാര്‍ഡ് ദാനവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക