Image

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ചാരിറ്റി ബാങ്ക്വറ്റ് & കള്‍ച്ചറല്‍ പ്രോഗ്രാം കിക്കോഫ് നിര്‍വഹിച്ചു

Published on 16 September, 2017
ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ചാരിറ്റി ബാങ്ക്വറ്റ് & കള്‍ച്ചറല്‍ പ്രോഗ്രാം കിക്കോഫ് നിര്‍വഹിച്ചു
ഫിലാഡല്‍ഫിയ: ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ 2017 ചാരിറ്റി ബാങ്ക്വറ്റ് & കള്‍ച്ചറല്‍ പ്രോഗ്രാം കിക്ക്ഓഫ് പ്രസിഡന്റ് ജോര്‍ജ് ജോസഫ്, പമ്പ പ്രസിഡന്റ് അലക്‌സ് തോമസിനു നല്‍കി ഉദ്ഘാടനം ചെയ്തു.

പമ്പയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി തോമസ് പോള്‍, ട്രഷറര്‍ കുര്യന്‍ വര്‍ഗീസ്, ഫിലിപ്പോസ് ചെറിയാന്‍, തോമസ് ബഹനാന്‍, കെ.ഒ. വര്‍ഗീസ്, തോമസുകുട്ടി ഈപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

ഒക്‌ടോബര്‍ ഏഴാംതീയതി ശനിയാഴ്ച നാലു മണിക്ക് അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ബാങ്ക്വറ്റ് & കള്‍ച്ചറല്‍ പ്രോഗ്രാമിലേക്ക് ഏവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പന്തിയിയില്‍ നില്‍ക്കുന്ന ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ പ്രവര്‍ത്തനങ്ങള്‍ അനുമോദനം അര്‍ഹിക്കുന്നതാണെന്നു പമ്പ പ്രസിഡന്റ് അലക്‌സ് തോമസ് കിക്കോഫ് നിര്‍വഹിച്ചുകൊണ്ടു പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് പോള്‍ (267 825 5183), ജോര്‍ജ് ജോസഫ് (267 259 8536), ഫിലിപ്പോസ് ചെറിയാന്‍ (215 605 7310).
ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ചാരിറ്റി ബാങ്ക്വറ്റ് & കള്‍ച്ചറല്‍ പ്രോഗ്രാം കിക്കോഫ് നിര്‍വഹിച്ചുഫ്രണ്ട്‌സ് ഓഫ് തിരുവല്ല ചാരിറ്റി ബാങ്ക്വറ്റ് & കള്‍ച്ചറല്‍ പ്രോഗ്രാം കിക്കോഫ് നിര്‍വഹിച്ചുഫ്രണ്ട്‌സ് ഓഫ് തിരുവല്ല ചാരിറ്റി ബാങ്ക്വറ്റ് & കള്‍ച്ചറല്‍ പ്രോഗ്രാം കിക്കോഫ് നിര്‍വഹിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക