Image

ഐശ്വര്യ ഒന്നും അറിഞ്ഞില്ല, മകള്‍ക്ക് വേണ്ടി അഭിഷേക് ആ വേദന സഹിച്ചു

Published on 16 September, 2017
ഐശ്വര്യ ഒന്നും അറിഞ്ഞില്ല, മകള്‍ക്ക് വേണ്ടി അഭിഷേക് ആ വേദന സഹിച്ചു
താന്‍ ഒരു മികച്ച അച്ഛനാണെന്ന് തെളിയിച്ചിരിക്കുകയാണ് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍. ഒരുചാനല്‍ പരിപാടിക്കിടയില്‍ ഐശ്വര്യയ്ക്കും പോലും അറിയാത്ത ആ രഹസ്യം അഭിഷേക് വെളിപ്പെടുത്തി. തന്റെ കുഞ്ഞ് ആരാധ്യ വേദനിക്കുന്നത് അഭിഷേകിനു സഹിക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ആരാധ്യയുടെ കാതുകുത്തിനു മുമ്പ് സ്വന്തം കാതുകുത്തി മകള്‍ എത്രത്തോളം വേദനയാണ് ആ സമയത്ത് സഹിക്കുന്നത് എന്ന് അഭിഷേക് അറിഞ്ഞു.

ചാനല്‍ പരിപാടിയില്‍ പറഞ്ഞപ്പോഴാണ് സാക്ഷാല്‍ ഐശ്വര്യ പോലും ഈ വിവരം അറിഞ്ഞത്. എത്രത്തോളം വേദന ജനകമാണ് അത് എന്ന് അറിയാന്‍ വേണ്ടിയാണു താന്‍ അതു ചെയ്തത്. അവള്‍ക്ക് മുമ്പ് തനിക്ക് അതു മനസിലാക്കണമായിരുന്നു എന്നും അഭിഷേക് പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക