Image

ഫാ. ടോം ഉഴുന്നാലിലിനെ മലയാളി വൈദികര്‍ സന്ദര്‍ശിച്ചു

Published on 16 September, 2017
ഫാ. ടോം ഉഴുന്നാലിലിനെ മലയാളി വൈദികര്‍ സന്ദര്‍ശിച്ചു

റോം: തീവ്രവാദികളുടെ തടവില്‍ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിലിനെ റോമിലെ മലയാളി സമൂഹത്തിന് ആത്മീയ നേതൃത്വം നല്കുന്ന വൈദികര്‍ വത്തിക്കാനില്‍ സ്വീകരിച്ചു. യൂറോപ്പിലെ സീറോ മലബാര്‍ വിശ്വാസികളുടെ അപ്പസ്‌തോലിക വിസിറ്റേറ്ററായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. 

ഫാ. ചെറിയാന്‍ വാരികാട്ട്, ഫാ. തോമസ് അഞ്ചുകണ്ടം എസ്ഡിബി, ഫാ. ഏബ്രഹാം കവളക്കാട്ട് എസ്ഡിബി, ഫാ. സനു ഔസേപ്പ്, ഫാ. പ്രിന്‍സ് മുളകുമറ്റത്തില്‍, ഫാ. ബിജു മുട്ടത്തുകുന്നേല്‍, ഫാ. ബിനോജ് മുളവരിക്കല്‍ എന്നിവരും സന്നിഹിതരായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക