Image

മറിയാമ്മ കുരുവിള (93) നിര്യാതയായി

Published on 16 September, 2017
മറിയാമ്മ കുരുവിള (93) നിര്യാതയായി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. തോമസ് വളയത്തിന്‍റെ (യുഎസ്എ) മാതാവും പൊടിമറ്റം വളയത്തില്‍ പരേതനായ വി.സി. കുരുവിളയുടെ ഭാര്യയുമായ മറിയാമ്മ (93)നിര്യാതയായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് പൊടിമറ്റം സെന്‍റ് മേരീസ് പള്ളിയില്‍. വസതിയിലെ ശുശ്രൂഷകള്‍ക്ക് സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കലും പള്ളിയിലെ ശുശ്രൂഷകള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലും കാര്‍മികത്വം വഹിക്കും.

പരേത ചെമ്മലമറ്റം ഇടയാല്‍ കുടുംബാംഗം.

മറ്റു മക്കള്‍: ജോസഫ് (മുക്കുളം), അന്നക്കുട്ടി, ത്രേസ്യാമ്മ, ജേക്കബ് (എസ്‌ഐ, ഉപ്പുതറ പോലീസ് സ്‌റ്റേഷന്‍), ദേവസ്യ(സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, പീരുമേട് പോലീസ് സ്‌റ്റേഷന്‍), ജോര്‍ജുകുട്ടി (എഎസ്‌ഐ, കറുകച്ചാല്‍ പോലീസ് സ്‌റ്റേഷന്‍), ബീന പാട്രിക് (അരിസോണ,യുഎസ്എ) പരേതരായ തോമസ് (ഏന്തയാര്‍), മാത്യു (മുക്കുളം).

മരുമക്കള്‍: തങ്കമ്മ തേനാകര( പുഞ്ചവയല്‍), ആലീസ് പൂനാട്ട് (കൂട്ടിക്കല്‍), ജോസഫ് ആയിലൂകുന്നേല്‍ (കട്ടപ്പന), കുഞ്ഞുമോള്‍ മണ്ണംകര (ചെമ്മണ്ണ്), വര്‍ഗീസ് പുതിയിടത്ത് (പുഞ്ചവയല്‍), ജയമ്മ കോയിപ്പുറത്ത് (എച്ച് എം സെന്‍റ് ജോര്‍ജ് എല്‍പിഎസ്, കട്ടപ്പന), റീനാമ്മ പന്തലാനിക്കല്‍ തെക്കേമല (സെന്‍റ് ജോസഫ്‌സ് എച്ച്എസ്എസ്, പെരുവന്താനം), ജാക്വിലിന്‍ വെട്ടിക്കല്‍ വണ്ടന്‍പതാല്‍ (സെന്‍റ് തോമസ് എച്ച്എസ്എസ് എരുമേലി), പാട്രിക് അശോക് കുമാര്‍ (യുഎസ്എ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക