ന്യൂദല്‍ഹി: കേന്ദ്രമന്ത്രി
മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ ഇളയ സഹോദരി ഫര്‍ഹാത് നഖ്വിയെ തട്ടിക്കൊണ്ട്
പോകാന്‍ ശ്രമം നടന്നതായി പരാതി. ഫര്‍ഹാത് നഖ്വിയെ ഉത്തര്‍പ്രദേശിലെ ബറേലി
പ്രദേശത്ത് വച്ചാണ് ഒരു സംഘം തട്ടിക്കൊണ്ടു പോകാന്‍
ശ്രമിച്ചത്.
വീട്ടിലേക്ക് മടങ്ങാനായി ഫര്‍ഹാത് റോഡ് സൈഡില്‍ തന്റെ
കാറിനായി കാത്തിരിക്കുകയായിരുന്നു. ഇതേ സമയം ഇവരുടെ അടുത്തേക്ക് ഒരു സംഘം മറ്റൊരു
കാറില്‍ പാഞ്ഞെത്തുകയും ഫര്ഹാതിനെ കാറിനുള്ളിലേക്ക് വലിച്ച് കയറ്റാന്‍ ശ്രമം
നടത്തുകയാണുണ്ടായത്.
എന്നാല്‍ ഇതേ സമയം സമീപത്തുന്റായിരുന്ന ഒരു പറ്റം
സ്ത്രീകള്‍ അക്രമികളെ തള്ളിമാറ്റുകയും ഫര്ഹാതിനെ
രക്ഷപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ കാറെടുത്ത് പോകുന്ന സമയം
നിങ്ങളെ പിന്നീട് കണ്ടോളാം എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഫര്‍ഹാത്
പോലീസില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.