Image

നായര്‍ ബനവലന്റ് അസോസിയേഷന്‍ ഓണം വിപുലമായി ആഘോഷിച്ചു

ജയപ്രകാശ് നായര്‍ Published on 17 September, 2017
നായര്‍ ബനവലന്റ് അസോസിയേഷന്‍ ഓണം വിപുലമായി ആഘോഷിച്ചു
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ്‌റ് അസോസിയേഷന്‍, സെപ്തംബര്‍ 10 ഞായറാഴ്ച്ച രാവിലെ 11 മണി മുതല്‍ ഗ്ലെന്‍ ഓക്‌സ് സ്‌കൂള്‍ ഓഫ് ടീച്ചിംഗ്‌സിന്റെ ഓഡിറ്റോറിയത്തില്‍ വെച്ച് ഓണം കെങ്കേമമായി ആഘോഷിച്ചു. ഓഡിറ്റോറിയത്തിനു വെളിയില്‍ കലാ സതീഷിന്റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ പൂക്കളം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. അസോസിയേഷന്റെ പ്രഥമ വനിതയായ ശ്രീമതി സുശീലാമ്മ പിള്ള ഭദ്രദീപം കൊളുത്തിക്കൊണ്ട് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മഹാബലിയെ വരവേറ്റ് വേദിയിലേക്ക് ആനയിച്ചു. മഹാബലിയുടെ സവിധത്തില്‍ നയന മനോഹരമായ തിരുവാതിര അരങ്ങേറി. മഹാബലിയായി രംഗത്തെത്തിയത് അപ്പുക്കുട്ടന്‍ പിള്ളയായിരുന്നു.

ജനറല്‍ സെക്രട്ടറി സേതുമാധവന്‍ ആമുഖപ്രസംഗം ചെയ്യുകയും പ്രസിഡന്റിനെ വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. പ്രസിഡന്റ് കോമളന്‍ പിള്ള സ്വാഗതം ആശംസിക്കുകയും ഓണത്തിന്റെ മംഗളങ്ങള്‍ നേരുകയും ചെയ്തു. തുടര്‍ന്ന് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ പേഴ്സണ്‍ വനജ നായര്‍ ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

മുഖ്യാതിഥികളിലൊരാളായ ഇന്ത്യന്‍ കോണ്‍സുലേറ്റ് കമ്മ്യൂണിറ്റി അഫയേഴ്സ് കോണ്‍സുല്‍ ദേവദാസന്‍ നായര്‍ തന്റെ പ്രസംഗത്തില്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആവശ്യമായി വരുകയാണെങ്കില്‍ എല്ലാവിധ സഹായ വാഗ്ദാനവും നല്‍കിക്കൊണ്ടാണ് തന്റെ സന്ദേശം അറിയിച്ചത്. ദേവദാസന്‍ നായരെ സദസ്സിനു പരിചയപ്പെടുത്തിയത്
വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. സ്മിതാ പിള്ളയാണ്.

എന്‍.എസ്. എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് എം.എന്‍.സി.നായര്‍ ഏവര്‍ക്കും ഓണാശംസകള്‍ നേരുകയും 2018 ആഗസ്റ്റ് 10,11,12 തിയ്യതികളില്‍ ചിക്കാഗോയില്‍ വച്ച് നടക്കുന്ന നായര്‍ സംഗമത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. നായര്‍ ബനവലന്റ് അസോസിയേഷന്‍ പ്രസിഡന്റ് കോമളന്‍ പിള്ളയില്‍ നിന്ന് ആദ്യത്തെ രജിസ്ട്രേഷന്‍ കൈപ്പറ്റിക്കൊണ്ട് നായര്‍ സംഗമം 2018-ലേക്കുള്ള രജിസ്ട്രേഷന്‍ ഔപചാരികമായി ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ചിക്കാഗോയില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള നാല്പതിലധികം കുടുംബാംഗങ്ങളെ എന്‍.എസ്.എസ്. ഓഫ് എന്‍.എ. വൈസ് പ്രസിഡന്റ് ഗോപിനാഥ് കുറുപ്പ്, സദസ്സിന് പരിചയപ്പെടുത്തി.

പ്രശസ്ത അനസ്തീഷ്യയോളോജിസ്റ്റും എ.കെ.എം.ജിയുടെ സജീവ പ്രവര്‍ത്തകനുമായ ഡോ. ധീരജ് കമലം മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് ഓണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു വിശദീകരിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു. ഡോ. ധീരജിനെ പരിചയപ്പെടുത്തിയത് ജോയിന്റ് സെക്രട്ടറി രാം ദാസ് കൊച്ചുപറമ്പില്‍ ആണ്.

ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയ, എറണാകുളത്തുള്ള വേദാന്ത സ്‌കൂളിന്റെ ഡയറക്ടര്‍ സ്വാമി മുക്താനന്ദ യതി ഹൈന്ദവ സംസ്‌കാരത്തെക്കുറിച്ചും സനാതന ധര്‍മ്മത്തിന്റെ പ്രസക്തിയെക്കുറിച്ചും വാചാലനായി. അദ്ദേഹത്തെ സദസ്സിന് പരിചയപ്പെടുത്തിയത് വൈസ് പ്രസിഡന്റ് ജനാര്‍ദ്ദനന്‍ തോപ്പില്‍ ആണ്.

കഴിഞ്ഞ വര്‍ഷത്തെ മികച്ച ?? പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍ പ്രസിഡന്റ് ശോഭാ കറുവക്കാട്ടിന് പ്രസിഡന്റ് കരുണാകരന്‍ പിള്ള ഫലകം നല്‍കി ആദരിച്ചു. അതുപോലെ ഡിട്രോയിറ്റില്‍ വച്ച് നടന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കണ്‍വന്‍ഷനില്‍ കലാപരമായ വൈദഗ്ദ്ധ്യം കാഴ്ച്ച വെച്ച ദിവ്യാ നായര്‍ക്കും ഫലകം നല്‍കി അനുമോദിച്ചു. സുരേന്ദ്രന്‍ നായരുടെയും ട്രസ്റ്റീ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ കൂടിയായ വനജ നായരുടെയും പുത്രിയാണ് ദിവ്യ.

വിഭവസമൃദ്ധമായ ഓണ സദ്യക്കുശേഷം വേദിയില്‍ കലാ സതീഷിന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടിക
ല്‍ അരങ്ങേറി. രേവതി നായര്‍, ആര്യ നായര്‍, ഹെന്ന നായര്‍, ദേവിക നായര്‍, അനുഷ്‌ക ബാഹുലേയന്‍, നമ്രതാ വിവേക്, ബീന മേനോന്‍, മഞ്ജു സുരേഷ്, വത്സമ്മ തോപ്പില്‍, റെയ്ന ജെയിന്‍, ദിവ്യ നായര്‍, ദേവിക അനില്‍കുമാര്‍, റീന, ജെസ്ലിന്‍ കാവുള്ളി, ആഷിത, ഊര്‍മ്മിള നായര്‍, ഗായത്രി നായര്‍, പ്രസീദ ഉണ്ണി, പ്രിയങ്ക ഉണ്ണി, സംഗീത, പ്രിയ, ബിന്ദു മേനോന്‍, ശ്രീജ മുരളി, രേഖ ഹരി, ആശാ അനീഷ്, ലക്ഷ്മി, അഭിരാമി സുരേഷ്, നന്ദിനി തോപ്പില്‍ തുടങ്ങിയവര്‍ വിവിധ നൃത്തനൃത്യങ്ങള്‍ രംഗത്ത് അവതരിപ്പിച്ചു. കലാ സതീഷും രേവതി നായരുമാണ് കുട്ടികളെ നൃത്ത നൃത്യങ്ങള്‍ അഭ്യസിപ്പിച്ചത്. കൊച്ചു കുട്ടികളുടെ നൃത്തം സദസ്സിനെ വിസ്മയിപ്പിക്കുന്ന തരത്തില്‍ ഉള്ളതായിരുന്നു.

അജിത് നായര്‍, പ്രഭാകരന്‍ നായര്‍, രാംദാസ് കൊച്ചുപറമ്പില്‍, അനുഷ്‌ക ബാഹുലേയന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചപ്പോള്‍ ട്രഷറര്‍ കൂടിയായ രഘുവരന്‍ നായര്‍ ഒരു കവിത ആലപിച്ചുകൊണ്ട് പരിപാടികള്‍ക്ക് മിഴിവേകി.

വിമന്‍സ് ഫോറം പ്രസിഡന്റ് ഡോ. സ്മിതാ പിളള കോറിയോഗ്രാഫ് ചെയ്ത പതിന്നാല് എന്‍.ബി.എ. ദമ്പതിമാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫാഷന്‍ പരേഡ് വേറിട്ടൊരു അനുഭവം ആകുകയും കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ശോഭാ കറുവക്കാട്ട് എം.സി.യായി പ്രവര്‍ത്തിച്ചു.

വൈസ് പ്രസിഡന്റ് ജനാര്‍ദ്ദനന്‍ തോപ്പിലിന്റെ കൃതജ്ഞതാ പ്രസംഗത്തോടെ ആഘോഷങ്ങള്‍ക്ക് തിരശീല വീണു.

നായര്‍ ബനവലന്റ് അസോസിയേഷന്‍ ഓണം വിപുലമായി ആഘോഷിച്ചു നായര്‍ ബനവലന്റ് അസോസിയേഷന്‍ ഓണം വിപുലമായി ആഘോഷിച്ചു നായര്‍ ബനവലന്റ് അസോസിയേഷന്‍ ഓണം വിപുലമായി ആഘോഷിച്ചു നായര്‍ ബനവലന്റ് അസോസിയേഷന്‍ ഓണം വിപുലമായി ആഘോഷിച്ചു നായര്‍ ബനവലന്റ് അസോസിയേഷന്‍ ഓണം വിപുലമായി ആഘോഷിച്ചു നായര്‍ ബനവലന്റ് അസോസിയേഷന്‍ ഓണം വിപുലമായി ആഘോഷിച്ചു നായര്‍ ബനവലന്റ് അസോസിയേഷന്‍ ഓണം വിപുലമായി ആഘോഷിച്ചു നായര്‍ ബനവലന്റ് അസോസിയേഷന്‍ ഓണം വിപുലമായി ആഘോഷിച്ചു നായര്‍ ബനവലന്റ് അസോസിയേഷന്‍ ഓണം വിപുലമായി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക