Image

വേങ്ങര ഉപതെരഞ്ഞെടുപ്പ്‌: പി പി ബഷീര്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി

Published on 17 September, 2017
വേങ്ങര ഉപതെരഞ്ഞെടുപ്പ്‌: പി പി ബഷീര്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി


തിരുവനന്തപുരം : മലപ്പുറം ജില്ലയിലെ വേങ്ങര നിയോജമണ്ഡലത്തിലേക്ക്‌ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പി പി ബഷീര്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥിയാകും. സിപിഐ എം തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗമാണ്‌ ബഷീര്‍. ഞായറാഴ്‌ച ചേര്‍ന്ന സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ യോഗത്തിന്‌ ശേഷം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനാണ്‌ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്‌.

അറിയപ്പെടുന്ന വാഗ്മിയും അഭിഭാഷകനുമാണ്‌ അമ്പതുകാരനായ പി പി ബഷീര്‍. എ ആര്‍ നഗര്‍ മമ്പുറം സ്വദേശിയായ ഇദ്ദേഹം സിപിഐ എം തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗമാണ്‌.കോഴിക്കോട്‌ ലോ കോളേജില്‍നിന്ന്‌ നിയമബിരുദവും പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍നിന്നും മനുഷ്യാവകാശ നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടി. 

 2007 മുതല്‍ 11 വരെ തിരൂര്‍ കോടതിയില്‍ അഡീഷണല്‍ ഗവ. പ്‌ളീഡറായും പബ്‌ളിക്‌ പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

പരേതനായ പട്ടര്‍കടവന്‍ പുഴമ്മല്‍ യാക്കൂബിന്റെയും കോലാരി പാത്തുട്ടിയുടെയും മകനാണ്‌. എഴുത്തുകാരിയും കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല തിരൂര്‍ സെന്ററിലെ പ്രൊഫസറുമായ ഡോ. കെ പി ഷംസാദ്‌ ഹുസൈനാണ്‌ `ഭാര്യ. ഇനിയ ഇശല്‍ ഏക മകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക