Image

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഓണഘോഷം: 50 പേര്‍ പങ്കെടുക്കുന്ന ശീങ്കാരിമേളത്തോടെ സെപ്റ്റംബര്‍ 23ന് ശനിയാഴ്ച

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 17 September, 2017
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഓണഘോഷം: 50 പേര്‍ പങ്കെടുക്കുന്ന ശീങ്കാരിമേളത്തോടെ സെപ്റ്റംബര്‍ 23ന് ശനിയാഴ്ച
ന്യൂറൊഷേല്‍: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം സെപ്റ്റംബര്‍ 23 ശനിയാഴ്ച 11 മണിമുതല്‍ 6.00 മണിവരെ ന്യൂ റോഷലില്‍ ഉള്ള ആല്‍ബര്‍ട്ട് ലിണാര്‍ഡ് സ്കൂളിന്റെ അതിമനോഹരമായ ഓഡിറ്റോറിയത്തില്‍ വെച്ച് (25 Gerada Ln , New Rochelle , NY 10804 ) ഓണഘോഷം കൊണ്ടാടുന്നു.മലയാളികളെ സംബന്ധിച്ചടത്തോളം ഓണമെന്നാല്‍ കേവലം ചില ആഹ്ലാദദിനങ്ങളല്ല മറിച്ച് അതൊരു സംസ്കാരത്തിന്റെ പ്രതീകം ആണ്.

ഊഞ്ഞാലും ഓണക്കളികളും ഓണപ്പാട്ടുകളും പൂവട്ടികളും പൂവിളിയാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പൂക്കളങ്ങളാല്‍ അലംകൃതമായ തറവാട്ട് മുറ്റത്ത്, കുളിച്ച് കുറിയിട്ട് കണ്ണെഴുതി കോടിയുടുത്തൊരുങ്ങിയ കുടുംബാംഗങ്ങള്‍, സദ്യയില്‍, വസ്ത്രധാരണരീതീയില്‍ ഇങ്ങനെ എല്ലാത്തിലും കേരളത്തനിമ നിലനിര്‍ത്തി എഴാം കടലിനിക്കരെ നൂറുകണക്കിന് കുടുംബാംഗങ്ങള്‍ ഒരുമിച്ച് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനില്‍ ഈ വര്‍ഷത്തെ ഓണം ആഘോഷിക്കുന്നു.

ജാതിമതഭേദമെന്യേ ആബാലവൃദ്ധം ജനങ്ങള്‍ക്കും ഓണസദ്യ പ്രിയങ്കരമാണ്. കുടുംബബന്ധങ്ങള്‍ തേച്ചുമിനുക്കി തിളക്കമാര്‍താക്കുന്നതിനുള്ള അവസരം കൂടിയാണ് ഓണവും ഓണസദ്യയും. ഒന്നിച്ചുകൂടി ഒരുമിച്ചു ഭക്ഷണം കഴിക്കുമ്പോള്‍ മാത്രമാണ് ഓണം കൂട്ടായ്മയുടെ കൂടി ഉത്സവമാകുന്നത്. ഇത് കണ്ടറിഞ്ഞു ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ സിത്താര്‍ പാലസ് ഇന്ത്യന്‍ റെസ്‌റ്റോറന്റ്, ഷെര്‍ലിസ് ഇന്ത്യന്‍ റെസ്‌റ്റോറന്റ്, സ്‌പൈസ് വില്ലജ് ഇന്ത്യന്‍ റെസ്‌റ്റോറന്റ് മുന്ന് റെസ്‌റ്റോറന്റുകളെയാണ് ഓണ സദ്യക്ക് വേണ്ടി ചുമതലപെടുത്തിയിരിക്കുന്നത്. ഇവര്‍ മത്സരിച്ചുണ്ടക്കുന്ന ഓണസദ്യ ജീവിതത്തില്‍ ഒരിക്കലും മറക്കുവാന്‍ കഴിയാത്ത ഒരു അനുഭവം ആക്കിത്തീര്‍ക്കാന്‍ അവര്‍ പരമാവധി ശ്രമിക്കുന്നുണ്ട്.

അമ്പതു പേര്‍ പങ്കെടുക്കുന്ന ശീകരിമേളം ഈ വര്‍ഷത്തെ ഓണഘോഷത്തിന്റെ ഒരു പ്രേത്യേകതയാണ്. അതുപോലെതന്നെ പിന്നല്‍ തിരുവാതിര ആദ്യമായി അമേരിക്കയില്‍ അവതരിപ്പിക്കുന്നു എന്ന ഒരു പ്രത്യേകതയും ഈ വര്‍ഷത്തെ ഓണാഘോഷത്തിനുണ്ട്. ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ചെണ്ടമേളവും, താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും തുടങ്ങി നിരവധി പുതുമയാര്‍ന്ന പരിപാടികളോടെ ഈവര്‍ഷത്തെ ഓണം ചിട്ടപ്പെടുത്തിയിട്ടൂള്ളത്. അമേരിക്കയിലെ പ്രശസ്ത പിന്നണി ഗായകര്‍ അവതരിപ്പിക്കുന്ന ഗാനമേള,പ്രമുഖ ഡാന്‍സേഴ്‌സ് അവതരിപ്പിക്കുന്ന വിവിധ ഡാന്‍സുകള്‍ , മിമിക്രി തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍കും ഒരുപോലെ അസ്വതിക്കത്തക രീതിയിലുള്ള വിവിധ കലാപരിപാടികള്‍ആണ് കോര്‍ത്തുണക്കിയിരിക്കുന്നത്.

ഈ വര്‍ഷത്തെ ഓണം ജീവിതത്തില്‍ തന്നെ ഒരിക്കലും മറക്കുവാന്‍ കഴിയാത്ത ഒരു ഓണാഘോഷമാക്കി മാറ്റാനും , ഒത്തിരി സുന്ദരമായ ഓര്‍മ്മകള്‍ എല്ലാ കുടുംബാംഗങ്ങള്‍ക്കും പകര്‍ന്നു നല്‍കുവാനും മലയാളി അസോസിയേഷന്റെ ഭാരവാഹികള്‍ ശ്രമിക്കുന്നുണ്ട്.ഓണഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, വൈസ് പ്രസിഡന്റ് ഷയിനി ഷാജന്‍ , സെക്രട്ടറി ആന്റോ വര്‍ക്കി , ട്രഷറര്‍ ബിപിന്‍ ദിവാകരന്‍ , ജോയിന്റ് സെക്രട്ടറി ലിജോ ജോണ്‍ , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ഫിലിപ്പ് ജോര്‍ജ് , കോര്‍ഡിനേറ്റര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക