ഹ്യൂസ്റ്റന്‍, ടെക്സാസ് : ഹോളി ഫാമിലി
ഹോസ്പിറ്റല്‍ ന്യൂഡല്‍ഹി, അമേരിക്കയിലും കാനഡയിലുമുള്ള
പൂര്‍വവിദ്യാര്‍ത്ഥി, സംഘടനയുടെ നാലാമത്തെ സമ്മേളനം വളരെ വിജയപ്രദമായി
സ്റ്റാഫോര്‍ഡ് ടെക്സസില്‍ സെപ്റ്റംബര്‍ പതിനാറാം തീയതി സമാപിച്ചു.
നൂറ്റിമുപ്പതിലേറെ ഫാമിലികളും അവരുടെ സ്നേഹിതരും ഇതില്‍ സംബന്ധിച്ചു.
വൈകുന്നേരം അഞ്ചിന് ജിസ്ട്രേഷന് തുടങ്ങി ആറുമണിക്ക് കോറസ്പീറ്ററിന്റെ
ഈശ്വരപ്രാര്‍ത്ഥനയോടെ പൊതുസമ്മേളനം ആരംഭിച്ചു. റോസി വെണ്ണൂക്കാരന്‍
ഏവര്‍ക്കും സ്വാഗതമാശംസിച്ചു, മാസ്റ്റര്‍ ഓഫ് സെറിമോണി സ്റ്റീഫന്‍
പുന്നേലിയെ സദസ്യര്ക്കുപരിചയപ്പെടുത്തി സമ്മേളനംആരംഭിച്ചു.
HFHA പ്രസിഡന്റ് മേരിക്കുട്ടി കുര്യാക്കോസ് അധ്യക്ഷപ്രസംഗം നടത്തി.
മേരികൂട്ടി കുന്തറ ചീഫ് ഗസ്റ്റായി എത്തിയ,നഴ്സിംഗ് സ്കൂള്‍ അധ്യാപിക
ആയിരുന്ന Sr. ലോറനെ സദസിനുപ രിചയപ്പെടുത്തി.
Sr..ലോറന്, തന്റെ ഇന്ത്യയിലെജീവിതവും നഴ്സിംഗ്സ്കൂള് അനുഭവങ്ങളും
നര്മരസംകലര്ത്തി അവതരിപ്പിച്ചു.ഇപ്പോള്‍ അവര്‍ ഫ്ലോറിഡ യില്‍ നടത്തുന്ന
സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരുപ്രസ്ഥാനത്തെക്കുറിച്ചും സംസാരിച്ചു.
പിന്നീട് പാട്ടുകള്‍, നൃത്തങ്ങള്‍ ,സ്കിറ്റുകള്‍, മാജിക് ഷോ ഇങ്ങനെ
പലേകാര്യപരിപാടികളുമായി സമ്മേളനം മുന്നോട്ടുപോയി. വൈസ് പ്രസിഡന്റ് ഏലിയാമ്മ
ബേബി കൃതജ്ഞതാപ്രസംഗം നടത്തി അതിനൊടനുബന്ധിച്ചു, അത്താഴ ഭക്ഷണത്തിനുശേഷം
കണ്വെന്ഷന് സമാപ്തിയിലെത്തി.