Image

ജോര്‍ജിയ ടെക്-വിദ്യാര്‍ത്ഥി നേതാവ് പോലീസ് വെടിയേറ്റു മരിച്ചു

പി.പി.ചെറിയാന്‍ Published on 18 September, 2017
ജോര്‍ജിയ ടെക്-വിദ്യാര്‍ത്ഥി നേതാവ് പോലീസ് വെടിയേറ്റു മരിച്ചു
ജോര്‍ജിയ: ജോര്‍ജിയ ടെക് യൂണിവേഴ്‌സിറ്റി ക്യാമ്പസ് പ്രൈഡ് അലയന്‍സ് വിദ്യാര്‍ത്ഥി നേതാവ് സ്‌കൗട്ട് ഷൂല്‍ട്ട്‌സ്(21) ക്യാമ്പസ് പോലീസിന്റെ വെടിയേറ്റ് മരിച്ചു.

സെപ്റ്റംബര്‍ 16 ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ജോര്‍ജ്ജിയ ടെക് ഡോര്‍മിറ്ററിക്ക് പുറത്തു ആരോ ഒരാള്‍ കൈയ്യില്‍ കത്തിയുമായി നടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിചേര്‍ന്നത്.

വിദ്യാര്‍ത്ഥിയോട് കത്തി താഴെയിടണമെന്ന് പോലീസ് ഓഫീസര്‍മാര്‍ പല തവണ ആവശ്യപ്പെട്ടു. ഉത്തരവ് മാനിക്കാതെ പോലീസിനു നേരെ നടന്നടുത്ത വിദ്യാര്‍ത്ഥിക്കു നേരെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ജോര്‍ജ്ജിയ ടെക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രസ്താവനയില്‍ പറയുന്നു.

വെടിയേറ്റു നിലത്തുവീണ വിദ്യാര്‍ത്ഥിയെ ഉടന്‍തന്നെ ഗ്രാഡി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.
യൂണിവേഴ്‌സിറ്റിയിലെ നാലാം വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന സ്‌കൗട്ട്-എല്‍.ജി.ബി.ടി.ക്യൂ (ഗേ) വിഭാഗത്തിന്റെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന നേതാവായിരുന്നു  സ്‌കൗട്ടെന്ന് അധികൃതര്‍ വെളിപ്പെടുത്തി. അറ്റ്‌ലാന്റാ കമ്മ്യൂണിറ്റിയില്‍ സമൂല പരിവര്‍ത്തനത്തിന് സ്‌ക്കൗട്ടായിരുന്നു നേതൃത്വം നല്‍കിയിരുന്നതെന്ന് സഹപാഠികള്‍ പറഞ്ഞു.
വെടിവെച്ച പോലീസ് ഓഫീസര്‍ ആരെന്നോ, വകുപ്പുതല അന്വേഷണം നടക്കുമോ എന്നൊന്നും പോലീസ് വെളിപ്പെടുത്തിയില്ല.

യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ച സംഭവത്തില്‍ അധികൃതര്‍ അനുശോചനം രേഖപ്പെടുത്തി.

ജോര്‍ജിയ ടെക്-വിദ്യാര്‍ത്ഥി നേതാവ് പോലീസ് വെടിയേറ്റു മരിച്ചുജോര്‍ജിയ ടെക്-വിദ്യാര്‍ത്ഥി നേതാവ് പോലീസ് വെടിയേറ്റു മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക