Image

തമിഴകത്ത്‌ കൂറുമാറിയ 18 അണ്ണാഡിഎംകെ എംഎല്‍എമാരെ സ്‌പീക്കര്‍ അയോഗ്യരാക്കി

Published on 18 September, 2017
തമിഴകത്ത്‌ കൂറുമാറിയ 18 അണ്ണാഡിഎംകെ എംഎല്‍എമാരെ സ്‌പീക്കര്‍ അയോഗ്യരാക്കി


ചെന്നൈ: തമിഴ്‌നാട്‌ നിയമസഭയില്‍ സ്‌പീക്കറുടെ വെട്ടിനിരത്തല്‍. മുഖ്യമന്ത്രി എടപ്പാടി പളനിയോട്‌ അവിശ്വാസം പ്രകടിപ്പിച്ച്‌ ടിടിവി ദിനകര പക്ഷത്തേക്ക്‌ കൂറുമാറിയ 18 എംഎല്‍എമാരെ സ്‌പീക്കര്‍ പി ധനപാല്‍ അയോഗ്യരാക്കി. വിശ്വാസ വോട്ട്‌ വേണമെന്ന്‌ ആവശ്യപ്പെട്ട്‌ ടിടിവി ദിനകരന്‍ ഗവര്‍ണര്‍ക്ക്‌ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യമുണ്ടായതോടെയാണ്‌ സ്‌പീക്കര്‍ പി ധനപാലിന്റെ നടപടി.

വിപ്പ്‌ ലംഘിച്ച പാര്‍ട്ടി എംഎല്‍എമാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുകയാണ്‌ സ്‌പീക്കര്‍ ചെയ്‌തത്‌. 14ാം തിയ്യതി നേരിട്ട്‌ ഹാജരാകാന്‍ എംഎല്‍എമാര്‍ക്ക്‌ സ്‌പീക്കര്‍ നിര്‍ദേശം നല്‍കിയിരുന്നു. സ്‌പീക്കറെ ഉപയോഗിച്ച്‌ എംഎല്‍എമാരെ അയോഗ്യരാക്കി ഭൂരിപക്ഷം ഉറപ്പാക്കുക തന്നെയാണ്‌ പളനിസാമിയും കൂട്ടരും ചെയ്യുകയെന്ന്‌ ഉറപ്പായിരുന്നു.

അണ്ണാഡിഎംകെ പിടിച്ചെടുക്കാന്‍ നീക്കം നടത്തിയ ടിടിവി ദിനകരന്‌ കനത്ത തിരിച്ചടിയാണ്‌ 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക