Image

വേങ്ങര ഉപതെരഞ്ഞെടുപ്പ്‌: കെ.എന്‍.എ ഖാദര്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി

Published on 18 September, 2017
വേങ്ങര ഉപതെരഞ്ഞെടുപ്പ്‌:  കെ.എന്‍.എ ഖാദര്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി


മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ലീഗ്‌ ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍.എ ഖാദറിനെ മുസ്ലീം ലീഗ്‌ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ലീഗ്‌ സംസ്ഥാന കമ്മിറ്റിയംഗം യു.എ ലത്തീഫ്‌, യൂത്ത്‌ ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്‌ എന്നിവരെ തള്ളിയാണ്‌ കെ.എന്‍.എ ഖാദറിനെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്‌.


നേരത്തെ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന്‌ ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്‌ പ്രഖ്യാപിച്ചിരുന്നു. സംഘടനാ ചുമതലകള്‍ വഹിക്കേണ്ടതുള്ളതുകൊണ്ടാണ്‌ പിന്മാറ്റം എന്നായിരുന്നു മജീദിന്റെ വിശദീകരണം. എല്‍.ഡി.എഫ്‌ പി.പി ബഷീറിനെ സ്ഥാനാര്‍ത്ഥിയായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
ഇ.അഹമ്മദിന്റെ മരണത്തെത്തുടര്‍ന്ന്‌ കുഞ്ഞാലിക്കുട്ടി ലോകസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടതോടെ വന്ന ഒഴിവിലേക്കാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. ഇരു മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ വേങ്ങര തെരഞ്ഞെടുപ്പ്‌ ചൂടിലേക്ക്‌ കടന്നിരിക്കുകയാണ്‌. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ശോഭാ സുരേന്ദ്രന്റെ പേരാണ്‌ ബി.ജെ.പി ക്യാമ്പുകളില്‍ നിന്ന്‌ ഉയര്‍ന്ന്‌ കേള്‍ക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക