Image

അനുഗ്രഹീത ബൈബിള്‍ കണ്‍വെന്‍ഷന്‍ പോര്‍ട്ട്‌ചെസ്റ്ററില്‍

ഷൈനി ജോര്‍ജ്‌ Published on 18 September, 2017
അനുഗ്രഹീത ബൈബിള്‍ കണ്‍വെന്‍ഷന്‍ പോര്‍ട്ട്‌ചെസ്റ്ററില്‍
ബ്രോങ്ക്സ്   വെസ്റ്റ്‌ചെസ്റ്ററിലുള്ള ഓര്‍ത്തഡോക്‌സ് ദേവാലയങ്ങള്‍ സംയുക്തമായി സെപ്റ്റംബര്‍ 23-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് പോര്‍ട്ട് ചെസ്റ്ററിലുള്ള സെന്റ് ജോര്‍ജ് ദേവാലയത്തില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തുന്നു.

നിരണം ഭദ്രാസനാധിപനും വാഗ്മിയും പണ്ഡിതനും  പ്രശസ്ത കണ്‍വന്‍ഷന്‍ പ്രാസംഗികനുമായ H.G.യോഹന്നാന്‍ മാര്‍ ക്രിസ്‌റ്റോസ്‌സ്റ്റോമസ് തിരുമേനിയാണ് മുഖ്യ പ്രാസംഗികന്‍.

സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, യോങ്കേഴ്‌സ്, സെന്റ്മേ രീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ബോങ്ക്‌സ്, സെന്റ് ജോര്‍ജസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, റോക്ക്ഹില്‍സ്, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, പോര്‍ട്ട്‌ചെസ്റ്റര്‍, സെന്റ്, ജോര്‍ജസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ലുഡ്‌ലോ, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, വൈറ്റ് പ്ലെയ്ന്‍സ് പള്ളികള്‍ സംയുക്തമായാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്.

കണ്‍വെന്‍ഷന്റെ അനുഗ്രഹീത നടത്തിപ്പിനായി പ്രസിഡന്റ് റവ.ഫാ. ഡോ.ജോര്‍ജ് കോശി, വൈസ് പ്രസിഡന്റ് റവ.ഫാ. നൈനാന്‍ ടി. ഈശോ, സോംങ്ങ് കോര്‍ഡിനേറ്റര്‍ വെരി.റവ.ഫാ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌ക്കോപ്പ, റവ.ഫാ.എ.കെ. ചെറിയാന്‍, റവ.ഫാ. പൗലോസ് പീറ്റര്‍, റവ.ഫാ. ഫിലിപ്പ് സി. എബ്രഹാം, ഡീക്കന്‍ പ്രദീപ് ഹാച്ചര്‍ എന്നിവരോടൊപ്പം വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

കോ-ഓര്‍ഡിനേറ്റര്‍-ജോണ്‍ ഐസക്ക്, സെക്രട്ടറി ഷൈനി ഷാജന്‍, ട്രഷറര്‍- വര്‍ഗീസ് പി. ജോര്‍ജ്, സോംങ്ങ് ലീഡര്‍-ജയ കുര്യന്‍, പി.ആര്‍.ഓ. എം.വി.കുര്യന്‍, ഓഡിറ്റര്‍-ജിതിന്‍ മൂലത്ത്
ഈ അനുഗ്രഹീത കണ്‍വന്‍ഷനിലേക്ക് ഏവരേയും കര്‍തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.ഫാ.ഡോ.ജോര്‍ജ് കോശി- 914- 275-1669
റവ.ഫാ.നിതിന്‍ ടി. ഈശോ-914-645-0101
ഷൈനി ഷാജന്‍- 914-720-5030
മി.എം.വി.കുര്യന്‍-914-830-8644


അനുഗ്രഹീത ബൈബിള്‍ കണ്‍വെന്‍ഷന്‍ പോര്‍ട്ട്‌ചെസ്റ്ററില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക