Image

മഴ കാഴ്ചകള്‍(കവിത: ഫൈസല്‍ മാറഞ്ചേരി )

ഫൈസല്‍ മാറഞ്ചേരി Published on 18 September, 2017
മഴ കാഴ്ചകള്‍(കവിത: ഫൈസല്‍ മാറഞ്ചേരി )
മഴനീര്‍ മുത്തുകള്‍
മുറ്റത്ത് ചിതറി
കാറ്റൊഴിഞ്ഞ വിശറികള്‍
 കട്ടിലിനടിലായി

കനല്‍ കെട്ട മനസ്സുകള്‍
കുളിര്‍ പെറ്റ് കൂട്ടി
മഴ നനഞ്ഞ ചെടികളില്‍
 വസന്തത്തിന്‍ ആരവം

കുത്തി പായും വെള്ളത്തില്‍
 കളിവഞ്ചി പ്രളയം
വറുതി വന്ന കുടിലിലെ
അടുപ്പില്‍ പുച്ച മയങ്ങി കിടന്നു

നിറ വയര്‍ ചുമന്നൊരമ്മ കുഞ്ഞിനെ തരാട്ടു പാടിയുറക്കി
സന്ധ്യ കൂട്ടി കൊണ്ടു വന്ന ഇരുട്ട്
 മുറ്റത്ത് മഴ നനഞ്ഞു കിടന്നു

പാടത്ത് പോയൊരച്ഛന്‍ മാത്രം തിരിച്ച് വന്നില്ല
ദൂരെ ഒരാംബുലന്‍സിന്‍
സൈറണ്‍ മുഴക്കം

വാതില്‍  പടിയില്‍ അമ്മ തന്‍ നിറ കണ്ണുകളില്‍ വജ്ര തിളക്കം
മുറ്റത്ത് അച്ചന്റെ ചിരപരിചിത കാല്‍ പെരുമാറ്റം !



മഴ കാഴ്ചകള്‍(കവിത: ഫൈസല്‍ മാറഞ്ചേരി )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക