Image

ദുബൈ കെ.എം.സി.സി സൈബര്‍ സെക്യൂരിറ്റി അവേര്‍നസ് പ്രോഗ്രാം

Published on 18 September, 2017
ദുബൈ കെ.എം.സി.സി സൈബര്‍ സെക്യൂരിറ്റി അവേര്‍നസ് പ്രോഗ്രാം
ദുബൈ: സാമൂഹ്യ സാമ്പത്തിക ജീവിതങ്ങള്‍ക്ക് തുരങ്കം വെക്കുന്ന ഹാക്കര്‍മാരെ തിരിച്ചറിയാനും ഹാക്കിംഗില്‍ നിന്നുള്ള മുന്‍കരുതല്‍ തുടങ്ങിയവയെ കുറിച്ച് പഠിച്ചും മനസിലാക്കിയും ദുബായ് കെ.എം.സി.സി എം.ടെക് കമ്പനിയുമായി സഹകരിച്ച് സംഘടിപ്പിച്ച   സൈബര്‍ സെക്യൂരിറ്റി അവേര്‍നസ് പ്രോഗ്രാം പ്രവര്‍ത്തകര്‍ക്ക് നവ്യാനുഭവമായി. ദുബൈ വാട്ടര്‍ കനാല്‍ പ്രോജക്ട് ഉള്‍പ്പെടെ നടപ്പാക്കിയ എം.ടെക് എന്ന കമ്പനി പ്രതിനിധികളാണ് പ്രോഗ്രാം നിയന്ത്രിച്ചതും ബോധവല്‍ക്കരണം നടത്തിയതും.
 
കേബ്‌ളിംഗ്,  സി.സി.എന്‍.എ, സി.സി.എന്‍.പി, സി.സി.ഐ.ഇ, ടീച്ചേഴ്‌സ് െ്രെടനിംഗ്, മാനേജ്‌മെന്റ് സ്‌ക്കില്‍ സെറ്റ്, സൈബര്‍ സെക്യൂരിറ്റി അവേര്‍നസ് തുടങ്ങിയ വിഷയത്തില്‍ ട്രെയിനിംഗ് നല്‍കുന്നതില്‍ 25 വര്‍ഷമായി കര്‍മപഥത്തിലുള്ള സ്ഥാപനമാണ് എം.ടെക്. ഒണ്‍ലൈന്‍ സാമ്പത്തിക വിനിമയം എങ്ങിനെയാണ് ഹാക്ക് ചെയ്യുന്നത്?, ഹാക്കര്‍മാര്‍ ബാങ്ക് എകൗണ്ടില്‍ നിന്ന് എകൗണ്ട് ഹോള്‍ഡറുടെ അനുമതിയില്ലാതെ പണം പിന്‍വലിക്കുന്നതെങ്ങനെ, ഇതിനെതിരിലുള്ള മുന്‍കരുതല്‍ എന്തൊക്കെ? ഒണ്‍ലൈന്‍ ഷോപ്പിംഗിന്റെ ഭവിഷ്യത്തുകള്‍ എന്തൊക്കെ? ഫ്രീ വൈ ഫൈയുടെ ഗുണ, ദോഷങ്ങള്‍ എന്തെല്ലാം തുടങ്ങിയ കാലിക പ്രസക്തമായ പല വിഷയങ്ങളും ചര്‍ച്ച ചെയ്തുകൊണ്ടായിരുന്നു പ്രോഗ്രാം മുന്നോട്ട് പോയത്.

വ്യക്തിപരമായും ഔദ്യോഗികമായുമുള്ള ഡാറ്റകള്‍ എങ്ങിനെയാണ്  സിസ്റ്റത്തില്‍ സൂക്ഷിച്ച് വെക്കേണ്ടതും, ആവശ്യമില്ലാത്ത ഇമെയിലുകള്‍ വരുന്നത് ജാഗ്രതയോടെ കാണേണ്ടതാണെന്നും അതിനു പ്രതിവിധി പഠിച്ചിരിക്കേണ്ടത് അനിവാര്യമാണെന്നും എം.ടെക് കമ്പനിയുടെ  കോര്‍പ്പറേറ്റ് ട്രെയ്‌നിംഗ് മാനേജര്‍ ഷീബ.എസ്.കുമാര്‍ പറഞ്ഞു.
 
നേരിട്ടുള്ള ആശയ വിനിമയ രീതിയില്‍ നടന്ന ക്ലാസ് പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്രദമായതായിരുന്നു.ഷീബാ എസ് കുമാറിന് ഒപ്പം  സീനിയര്‍ ഫാക്കല്‍റ്റി കലൈ സെല്‍വി, അസിസ്റ്റന്റ് ട്രെയ്‌നര്‍ അല്‍ക്ക, സെന്‍ട്രല്‍ ഹെഡ് രബീഷ് എന്നിവരാണ് ക്ലാസിന് നേതൃത്വം നല്‍കിയത്.മൈ ഫ്യൂച്ചര്‍ വിംഗ് ചെയര്‍മാന്‍ അഡ്വ: സാജിദ് അബൂബക്കര്‍ ആമുഖാവതരണം നടത്തി.ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ,ആക്ടിംഗ് ജന:സെക്രട്ടറി ഇസ്മായില്‍ ഏറാമല,സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് പട്ടാമ്പി,ആവയില്‍ ഉമ്മര്‍,ഹുസൈനാര്‍ തൊട്ടുംഭാഗം,എന്‍.കെ ഇബ്രാഹിം,എം.എച്ച് മുഹമ്മദ് കുഞ്ഞി,അഷറഫ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ സംബന്ധിച്ചു.
ഫോട്ടോ അടികുറിപ്പ്: ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച സൈബർ സെക്യൂരിറ്റി അവേർനസ് പ്രോഗ്രാമില്‍ എം.ടെക് പ്രധിനിധികളായ കലൈ സെൽവി, അൽക്ക എന്നിവര്‍ ക്ലാസിനു നേതൃത്വം നല്‍കുന്നു
ദുബൈ കെ.എം.സി.സി സൈബര്‍ സെക്യൂരിറ്റി അവേര്‍നസ് പ്രോഗ്രാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക