Image

വീണ്ടും നയന്‍സിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് വിഘ്‌നേഷ്

Published on 18 September, 2017
വീണ്ടും നയന്‍സിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് വിഘ്‌നേഷ്

നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും തമ്മിലുളള അടുപ്പമാണ് കോളിവുഡിലെ പ്രധാന സംസാരങ്ങളിലൊന്ന്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് അമേരിക്കയില്‍ അടിച്ചുപൊളിക്കുകയാണ്. വിഘ്‌നേഷിന്റെ 33~ാം പിറന്നാളാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ വിഘ്‌നേഷിനൊപ്പമുളള സെല്‍ഫി നയന്‍സ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തിട്ടുണ്ട്. യുഎസിലെ ബ്രൂക്ലിന്‍ ബ്രിഡ്ജില്‍ നിന്നുളള സെല്‍ഫി വൈറലാണ്.

കഴിഞ്ഞ വര്‍ഷവും നയന്‍താരയ്ക്ക് ഒപ്പമായിരുന്നു വിഘ്‌നേഷിന്റെ പിറന്നാള്‍ ആഘോഷം. ഇരുവരും ഒന്നിച്ചുളള സെല്‍ഫി വിഘ്‌നേഷ് ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തിരുന്നു. നിങ്ങള്‍ ആ ചിരി കണ്ടോയെന്നും അവള്‍ ഒരുപാട് സന്തോഷവതിയാണെന്നും നയന്‍താരയെക്കുറിച്ച് വിഘ്‌നേഷ് അന്ന് ട്വീറ്റ് ചെയ്തിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക