Image

കേസുമായി ദിലീപിനും തനിക്കും ബന്ധമില്ലെന്ന് നാദിര്‍ഷ

Published on 18 September, 2017
കേസുമായി ദിലീപിനും തനിക്കും ബന്ധമില്ലെന്ന് നാദിര്‍ഷ

യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താന്‍ നിരപരാധിയാണെന്ന് നടനും സംവിധായകനുമായ നാദിര്‍ഷ. കേസുമായി ദിലീപിനും തനിക്കും ബന്ധമില്ല. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുമായി തനിക്ക് നേരിട്ട് പരിചയമില്ലെന്നും ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും ചോദ്യം ചെയ്യലിന്? ശേഷം നാദിര്‍ഷ മാധ്യമങ്ങളോട്? പറഞ്ഞു.

അറസ്റ്റ്? ചെയ്യുമെന്ന്? പോലീസ്? ഭീഷണി?പ്പെടുത്തിയിട്ടില്ല. പള്‍സര്‍ സുനി തന്നെ ഫോണ്‍ ?ചെയ്?തിരുന്നു. എന്നാല്‍ സുനിയാണ്? അതെന്ന്? പിന്നീടാണ്? മനസിലായതെന്നും നാദിര്‍ഷ പറഞ്ഞു. ചോദ്യം ചെയ്യല്‍ സൗഹാര്‍ദപരമായിരുന്നുവെന്നും നാദിര്‍ഷ കൂട്ടിചേര്‍ത്തു.

ആലുവ പോലീസ് ക്ലബിലെത്തിയ നാദിര്‍ഷയെ അന്വേഷണസംഘം നാലര മണിക്കൂറാണ് ചോദ്യം ചെയ്തത്. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നാദിര്‍ഷ ചോദ്യം ചെയ്യലിന് എത്തിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക