Image

ലോക സീനിയര്‍ ബാഡ്മിന്റണ്‍ ചാന്പ്യന്‍ഷിപ്പിലേക്ക് ഓസ്‌ട്രേലിയന്‍ മലയാളിയും

Published on 18 September, 2017
ലോക സീനിയര്‍ ബാഡ്മിന്റണ്‍ ചാന്പ്യന്‍ഷിപ്പിലേക്ക് ഓസ്‌ട്രേലിയന്‍ മലയാളിയും
  മെല്‍ബണ്‍: കൊച്ചിയില്‍ നടക്കുന്ന ലോക സീനിയര്‍ ബാഡ്മിന്റണ്‍ ചാന്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് മലയാളിയായ പ്രതാപന്‍ നായര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പങ്കെടുക്കുന്നു. 

ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ചാന്പ്യന്‍ഷിപ്പ് കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് അരങ്ങേറുക. ബാഡ്മിന്റന്‍ വേള്‍ഡ് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ചാന്പ്യന്‍ഷിപ്പില്‍ 35 മുതല്‍ 75 വയസുവരെയുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

കണ്ണൂര്‍ സ്വദേശിയായ പ്രതാപന്‍ നായര്‍ കഴിഞ്ഞ പത്തുവര്‍ഷമായി മെല്‍ബണിലാണ് താമസിക്കുന്നത്.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക