Image

ഭാഗവത പരമാചാര്യന് യാത്രയയപ്പ് നല്കി

സന്തോഷ് പിള്ള Published on 18 September, 2017
ഭാഗവത പരമാചാര്യന് യാത്രയയപ്പ് നല്കി
ഡാലസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര ത്തില്‍ ആരംഭിക്കുന്ന ഭാഗവത യജ്ഞത്തിലെ പരമാചാര്യനായ പ്രൊഫസര്‍ വൈദ്യലിംഗ ശര്‍മ്മക്ക് തൃശ്ശൂരിലെ ഭാഗവത പ്രേമികളുടെ സംഘം യാത്ര അയപ്പ് നല്‍കി. തിരുവമ്പാടി, പാറമേക്കാവ് ദേശത്തെ പൗര സമതികള്‍ ഒത്തുചേര്‍ന്ന് , ഭാഗവത പ്രഭാഷണത്തിന് അമേരിക്കയിലേക്ക് ആദ്യമായി യാത്ര പുറപ്പെടുന്ന പ്രൊഫസര്‍ വൈദ്യലിംഗ ശര്‍മ്മക്ക് സര്‍വ്വ മംഗളങ്ങളും നേര്‍ന്നു.

സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 8 വരെ നീണ്ടുനില്‍ക്കുന്ന സമ്പൂര്‍ണ ഭാഗവത പാരായണവും, പ്രഭാഷണവുമാണ് ക്ഷേത്ര ഭാരവാഹികള്‍ വിഭാവന ചെയ്തിരിക്കുന്നത് . ഹിമാലയത്തിലെ ബദരി നാഥ് ക്ഷേത്രത്തില്‍ നിന്നും, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നുമുള്ള പ്രസാദങ്ങള്‍, ശ്രീകൃഷ്ണ പ്രതിമകള്‍, ശ്രീമദ് ഭാഗവതഗ്രന്ഥങ്ങള്‍, പ്രഭാഷണ സി ഡി കള്‍ ഒക്കെയാണ് യജ്ഞ പ്രസാദമായി ഒരുക്കിയിരിക്കുന്നത് . സര്‍വ്വ ചരാചരങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന ഭഗവത് ചൈതന്യം ഒന്നു തന്നെയാണെന്ന്, വിവിധ തത്വങ്ങളിലൂടെയും, കഥകളിലൂടെയും ആവര്‍ത്തിച്ച് വിശദീകരിച്ചു് ശ്രോതാക്കളെ മദ മാത്സര്യങ്ങളില്‍ നിന്നും സ്വതന്ത്രമാക്കുന്ന ഉത്തമ ഗ്രന്ഥമാണ് ശ്രീമദ് ഭാഗവതം. ഒരു വ്യാഴവട്ടക്കാലത്തെ ഭാഗവത സപര്യകൊണ്ട് ആര്‍ജിച്ച അനുഭവ സമ്പത്തു്, ലളിതവും, സരസവുമായ ഭാഷയില്‍ ശ്രോതാക്കള്‍ക്ക് മനസ്സിലാക്കി കൊടുക്കുവാനുള്ള പ്രൊഫസര്‍ വൈദ്യലിംഗ ശര്‍മ്മയുടെ കഴിവ് നേരിട്ടനുഭവിക്കുവാന്‍, ആത്മീയ ഉന്നതി കാംഷിക്കുന്ന എല്ലാവരും യജ്ഞത്തില്‍ പങ്കാളികളാകുവാന്‍ കേരളാ ഹിന്ദു സൊസൈറ്റി ട്രസ്റ്റി ചെയര്‍മാന്‍ കേശവന്‍ നായര്‍ അഭ്യര്‍ത്ഥിക്കുന്നു.

പ്രൊഫസര്‍ വൈദ്യലിംഗ ശര്‍മ്മയുടെ ഭാഗവത യജ്ഞത്തില്‍ ശ്രോതാക്കളാവാന്‍ ദൂരദേശങ്ങളില്‍ നിന്നും എത്തിചേരുന്നവര്‍ക്കുള്ള താമസ സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് ക്ഷേത്രവുമായി എത്രയും പെട്ടന്ന് ബന്ധപ്പെടണമെന് കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റ് രാമചന്ദ്രന്‍ നായര്‍ അറിയിച്ചു.
ഭാഗവത പരമാചാര്യന് യാത്രയയപ്പ് നല്കിഭാഗവത പരമാചാര്യന് യാത്രയയപ്പ് നല്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക