Image

നെടുങ്ങാടപ്പള്ളി സംഗമം ഫിലാഡല്‍ഫിയയില്‍

ബാബു പൂപ്പള്ളി Published on 18 September, 2017
നെടുങ്ങാടപ്പള്ളി സംഗമം ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: 2017-ലെ നെടുങ്ങാടപ്പള്ളി സംഗമം സെപ്റ്റംബര്‍ 30-നു ശനിയാഴ്ച രാവിലെ 11 മണിക്ക് ഫിലാഡല്‍ഫിയയിലുള്ള അതിഥി ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വച്ച് (9321 Krewston Rd, Philadelphia, PA 19115) വിപുലമായി നടത്തപ്പെടുന്നതാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ സംഗമത്തില്‍ കൂടുതല്‍ കുടുംബങ്ങള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സംഗമത്തിന്റെ പതിമൂന്നാം കൂട്ടായ്മയാണ് ഈവര്‍ഷം ഫിലാഡല്‍ഫിയയില്‍ നടക്കുന്നത്. ഈ കാട്ടായ്മയിലേക്ക് ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ, കണക്ടിക്കട്ട് സംസ്ഥാനങ്ങളില്‍ താമസിക്കുന്ന എല്ലാ നെടുങ്ങാടപ്പള്ളിക്കാരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. നെടുങ്ങാടപ്പള്ളി ഗ്രാമത്തിലെ നിര്‍ധനരായ രോഗികള്‍ക്കും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമര്‍ത്ഥരായ കുട്ടികള്‍ക്കും, നെടുങ്ങാടപ്പള്ളി സ്കൂളിനും സാമ്പത്തിക സഹായം നല്‍കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി 2005-ല്‍ ഈ സംഘടന ആരംഭിച്ചു.

നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ നെടുങ്ങാടപ്പള്ളി നിവാസികളേയും ഒത്തൊരുമിച്ച് ഒരു വന്‍ കൂട്ടായ്മ 2011-ല്‍ നെടുങ്ങാടപ്പള്ളി സ്കൂളില്‍ വച്ചു നടത്തുകയുണ്ടായി.

ഈ അറിയിപ്പ് ഒരു ക്ഷണമായി സ്വീകരിച്ച് സെപ്റ്റംബര്‍ 30-ന് ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഈ കൂട്ടായ്മയില്‍ എല്ലാ നെടുങ്ങാടപ്പള്ളി നിവാസികളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അപേക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: രവി കണ്ണംകുളം (പ്രസിഡന്റ്) 917 991 6011, തോമസ് വര്‍ഗീസ് (സെക്രട്ടറി) 646 209 0559, പോള്‍ സാമുവേല്‍ (ജോയിന്റ് സെക്രട്ടറി) 215 609 8279, ബാബു പൂപ്പള്ളി (ട്രഷറര്‍) 914 720 7891, ജേക്കബ് കോര (2017 സംഗമം കോര്‍ഡിനേറ്റര്‍) 267 977 8995.
നെടുങ്ങാടപ്പള്ളി സംഗമം ഫിലാഡല്‍ഫിയയില്‍നെടുങ്ങാടപ്പള്ളി സംഗമം ഫിലാഡല്‍ഫിയയില്‍
Join WhatsApp News
NADUKANI 2017-09-19 06:47:38
പത്തു പേര് ചേർന്ന് കുപ്പി പൊട്ടിച്ചാൽ അത് സംഗമം . മല്ലപ്പള്ളി പിളർന്നു നെടുങ്ങാടപ്പള്ളിയായി .ഇത് പിളരില്ല എന്ന കരുതുന്നു . ആകെ പത്തു പേരല്ലേ ഉള്ളു . ഒരു  ഫുള്ളിന്റെ കാര്യമല്ലേയുള്ളു ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക