Image

ക്രുഷിയുടെ സൗന്ദര്യം സാമിന്റെ തോട്ടത്തില്‍

Published on 18 September, 2017
ക്രുഷിയുടെ സൗന്ദര്യം സാമിന്റെ തോട്ടത്തില്‍
ന്യൂയോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടിയിലെ ന്യൂസിറ്റിയിലുള്ള ഫിലിപ്പ് ചെറിയാന്റെ (സാം) പച്ചക്കറി തോട്ടം കൃഷിയുടെ സൗന്ദര്യം മൊത്തം ഒപ്പിയെടുത്തിരിക്കുന്നു. കണ്ണുകള്‍ക്ക് ഉത്സവം. നിറയെ വിളഞ്ഞു നില്‍ക്കുന്ന നാനാതരം പച്ചക്കറികള്‍, പൂത്തുലഞ്ഞ് നില്‍ക്കുന്ന പൂച്ചെടികള്‍. കേരളത്തിലെ വീട്ടില്‍ ചെന്ന പ്രതീതി.

ഇതിനകം 350-ല്‍പ്പരം പൗണ്ട് പച്ചക്കറികള്‍ ഫിലാഡല്‍ഫിയയിലെ സീലോര്‍ഡ് സ്റ്റോറിനു നല്‍കി. പിന്നെ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കുമൊക്കെ കൊടുക്കുന്നു. എന്നാലും നിറയെ വിളവുകള്‍ വീണ്ടും ഉണ്ടാകുന്നു.

കഴിഞ്ഞ ദിവസം വീടും തോട്ടവുമൊക്കെ സന്ദര്‍ശിച്ച അഭിവന്ദ്യ സക്കറിയാസ് നിക്കളാവോസ് തിരുമേനി, നടി സജിനി സഖറിയ, 
ജോണ്‍ സഖറിയ , ഫൊക്കാന നേതാവായ പോള്‍ കറുകപ്പള്ളി, ഫിലിപ്പോസ് ഫിലിപ്പ്, ഫോമ നേതാക്കളായ ജോണ്‍ സി. വര്‍ഗീസ്, ഷിനു ജോസഫ്, തോമസ് കോശി , ജോഫ്രിന്‍ ജോസ്, ഷാജി എഡ്വേര്‍ഡ്  തുടങ്ങിയവരുടെയൊക്കെ അഭിനന്ദനം ഏറ്റുവാങ്ങിയപ്പോള്‍ തന്റെ അധ്വാനത്തിന് ഇരട്ടി മധുരം- സാം പറയുന്നു.

കൃഷിയും കുട്ടികളെ വളര്‍ത്തുന്നതുപോലെയാണെന്നു സാം പറയുന്നു. സദാ ശ്രദ്ധയും പരിചരണവും വേണം. ഇല്ലെങ്കില്‍ ഉദ്ദേശിച്ച ഫലം കിട്ടില്ല.

ജൈവ വളം മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാലും വിളവുകളെല്ലാം മികച്ച വലിപ്പമുള്ളത്. ഫോള്‍ തുടങ്ങുംമുമ്പ് തടമെടുത്ത് ചാണകം നിക്ഷേപിക്കും. ഹോം ഡിപ്പോയില്‍ കിട്ടും. സ്പ്രിംഗ് തുടങ്ങുമ്പോഴേ കൃഷി ഇറക്കും. പിന്നെ വെള്ളം ഒഴിക്കലും കള നീക്കലും. രാവിലെ അഞ്ചുമണിക്ക് ഉണരുന്ന സാം പുലര്‍ച്ചെ തന്നെ തോട്ടത്തിലേക്ക് ഇറങ്ങുന്നു. രണ്ടുമൂന്നു തവണ അത് ആവര്‍ത്തിക്കും. ഒന്നരാടന്‍ ദിവസം വെള്ളം ഒഴിക്കും.

വാഴ ഒഴിച്ച് കേരളത്തില്‍ കിട്ടുന്ന എല്ലാ പച്ചക്കറികളുമുണ്ട്. ചേമ്പും വഴുതനയും എല്ലാം സുലഭം.

പൂന്തോട്ടത്തില്‍ ഡാലിയയും സീനിയയും സൂര്യകാന്തിയും റോസും എല്ലാം പൂത്തുലഞ്ഞ് നില്‍ക്കുന്നു. 22 തരം ഡാലിയ തോട്ടത്തിലുണ്ട്. അതുപോലെ വിവിധ തരത്തിലുള്ള സീനിയയും റോസും. ചട്ടിയില്‍ വയ്ക്കുന്നവ വേറെയുമുണ്ട്.

ഡിഗ്രിക്ക് ബോട്ടണി പഠിച്ചതിനാല്‍ കൃഷിയോട് പ്രത്യേക ആഭിമുഖ്യം. അതിനു ശേഷം പാലാ സെന്റ് തോമസില്‍ നിന്നു ഇംഗ്ലീഷ് ലിറ്ററേച്ചറിലാണ് മാസ്റ്റേഴ്‌സ്. ഇവിടെ 16 വര്‍ഷം ബിസിനസിലായിരുന്നെങ്കിലും രണ്ടു ഡിഗ്രി കൂടി എടുത്തു.

ഭാര്യ ആനി സസ്യഭുക്കാണെങ്കിലും കൃഷിയൊക്കെ സാമിന്റെ ചുമതല തന്നെ. മെഡിക്കല്‍ ടെക്‌നോളജിസ്റ്റാണ്. സി.പി.എ ആയ ഷെറിന്‍, വിദ്യാര്‍ത്ഥിയായ ഷിനു എന്നിവരാണ് മക്കള്‍. 
ക്രുഷിയുടെ സൗന്ദര്യം സാമിന്റെ തോട്ടത്തില്‍ക്രുഷിയുടെ സൗന്ദര്യം സാമിന്റെ തോട്ടത്തില്‍ക്രുഷിയുടെ സൗന്ദര്യം സാമിന്റെ തോട്ടത്തില്‍ക്രുഷിയുടെ സൗന്ദര്യം സാമിന്റെ തോട്ടത്തില്‍ക്രുഷിയുടെ സൗന്ദര്യം സാമിന്റെ തോട്ടത്തില്‍ക്രുഷിയുടെ സൗന്ദര്യം സാമിന്റെ തോട്ടത്തില്‍ക്രുഷിയുടെ സൗന്ദര്യം സാമിന്റെ തോട്ടത്തില്‍ക്രുഷിയുടെ സൗന്ദര്യം സാമിന്റെ തോട്ടത്തില്‍ക്രുഷിയുടെ സൗന്ദര്യം സാമിന്റെ തോട്ടത്തില്‍ക്രുഷിയുടെ സൗന്ദര്യം സാമിന്റെ തോട്ടത്തില്‍ക്രുഷിയുടെ സൗന്ദര്യം സാമിന്റെ തോട്ടത്തില്‍ക്രുഷിയുടെ സൗന്ദര്യം സാമിന്റെ തോട്ടത്തില്‍ക്രുഷിയുടെ സൗന്ദര്യം സാമിന്റെ തോട്ടത്തില്‍ക്രുഷിയുടെ സൗന്ദര്യം സാമിന്റെ തോട്ടത്തില്‍ക്രുഷിയുടെ സൗന്ദര്യം സാമിന്റെ തോട്ടത്തില്‍ക്രുഷിയുടെ സൗന്ദര്യം സാമിന്റെ തോട്ടത്തില്‍
Join WhatsApp News
നാരദന്‍ 2017-09-19 05:20:43
സാമിന്റെ  പാവക്ക പടവിലങ്ങ ഒക്കെ ഉഗ്രന്‍, പൂക്കളും കൊള്ളാം ,
Gopala krishnan , Pala 2017-09-19 06:49:06
Vow that is the way to go Sam. Master of Gardens, M.A English, BSc Botany then more studies. a very successful Business Man. Great Job.
Philip 2017-09-19 13:19:55
ബോട്ടണി ആയപ്പോൾ ഇത്രയ്ക്കു എങ്കിൽ സൂവോളജി ആയിരുന്നെങ്കിൽ എന്തായിരുന്നേനെ ...????
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക