Image

'അവര്‍ക്കൊപ്പം' സിനിമയുടെ ഓഡിയോ റിലീസ് ഒക്‌ടോബര്‍ 7ന്

എ.എസ് ശ്രീകുമാര്‍ Published on 19 September, 2017
'അവര്‍ക്കൊപ്പം' സിനിമയുടെ ഓഡിയോ റിലീസ് ഒക്‌ടോബര്‍ 7ന്
ന്യൂയോര്‍ക്ക്: പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിക്കുന്നതും അമേരിക്കന്‍ മലയാളികള്‍ മാത്രം അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമായ 'അവര്‍ക്കൊപ്പം' എന്ന ചലചിത്രത്തിന്റെ ഓഡിയോ റിലീസ് വരുന്ന ഓക്‌ടോബര്‍ ഏഴാം തീയതി ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടക്കും. അമേരിക്കന്‍ മലയാളികളുടെ ജീവിത പശ്ചാലവും ആനുകാലിക വിഷയങ്ങളും പ്രമേയമാക്കിയ ചിത്രം തൃപ്പടി ക്രിയേഷന്റെയും ഋഷി മീഡിയയുടെയും ബാനറിലാണ് ഒരുങ്ങുന്നത്. ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന സിനിമ താമസിയാതെ വേള്‍ഡ് വൈഡായി റിലീസ് ചെയ്യും.

ഗണേശ് നായര്‍ കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ഗാനങ്ങളും അജിത് നായരുടേതാണ്. ഗിരീഷ് സൂര്യയാണ് സംഗീത സംവിധായകന്‍. കൊച്ചുണ്ണി ഇളവന്‍മഠമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഷാജന്‍ ജോര്‍ജ്, ശ്രീപ്രവീണ്‍ എന്നിവര്‍ അസോസിയേറ്റ് ഡയറക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നു. ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി: മനോജ് നമ്പ്യാര്‍, ലീഡ് ക്യാമറാമാന്‍: മാര്‍ട്ടിന്‍ പി മുണ്ടാടന്‍, സ്റ്റില്‍സ്: റെജി ഫിലിപ്പ്, അസോസിയേറ്റ് ക്യാമറാമാന്‍: എബി ജോണ്‍ ഡേവിഡ്, കാസ്റ്റിങ് ഡയറക്ടര്‍: പാര്‍ത്ഥസാരഥി പിള്ള. 

ചിത്രത്തിന്റെ മറ്റ് അണിയറ ശില്‍പികളുടെ പേരുവിവരം: ഹെലിക്യാം ആന്റ് ഡ്രോണ്‍സ്: ശ്രീപ്രവീണ്‍, എഡിറ്റര്‍: ലിന്‍സന്‍ റാഫേല്‍, ലീഗല്‍ അഡൈ്വസര്‍: വിനോദ് കരാക്കെ, പി.ആര്‍.ഒ: അവിനാഷ് നായര്‍, ഡി.ഐ: കപില്‍ ഗോപാല്‍, പോസ്റ്റര്‍ ഡിസൈന്‍: എബിസണ്‍ എബ്രഹാം, ലോഡിസ്റ്റിക്‌സ് ഡയറക്ടര്‍: അരവിന്ദ് ജി പദ്മനാഭന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡയറക്ടര്‍: സുരേന്ദ്രന്‍ നായര്‍, ഗാനങ്ങള്‍: നിശികാന്ത് ഗോപി, ലൊക്കേഷന്‍ അസിസ്റ്റന്‍സ് ആന്റ് ലൈറ്റിങ്: വില്‍സന്‍ ഡാനിയേല്‍, മേക്ക്അപ്പ്: സൗമ്യ ഗൗരി നായര്‍, സ്വരലേഖ മാണി, സിജു ഫിലിപ്‌സ്.

പ്രൊഡക്ഷന്‍ ഡിസൈന്‍: മനോജ് നമ്പൂതിരി, കൊറിയോഗ്രഫേഴ്‌സ്: അനിന്ദിത ഗാംഗുലി ആന്റ് രമ്യ ഗുണശേഖര്‍, അലന്‍.  ഹോസ്റ്റിങ് ആന്റ് അക്കോമഡേഷന്‍: ബിന്ദു കൊച്ചുണ്ണി, ലൊക്കേഷന്‍ കോ-ഓര്‍ഡിനേഷന്‍: ഷൈനി ഷാജന്‍, മൂവി പ്രോജക്ട് പ്രൊമോട്ടേഴ്‌സ്: മിസിസ് ആന്റ് മിസ്റ്റര്‍ ഷാജി നായര്‍, പ്രൊഡക്ഷന്‍ സപ്പോര്‍ട്ട്: മിസിസ് ആന്റ് മിസ്റ്റര്‍ അപ്പുക്കുട്ടന്‍ പിള്ള, മിസിസ് ആന്റ് മിസ്റ്റര്‍ ശ്രീകാന്ത് വേണുലാപ്പള്ളി, മിസിസ് ആന്റ് മിസ്റ്റര്‍ ഫ്രാന്‍സിസ് ക്ലമന്റ്, മിസിസ് ആന്റ് മിസ്റ്റര്‍ ശ്രീറാം ഹരണ്‍. മൂവി പ്രോജക്ട് അഡൈ്വസേഴ്‌സ് ആന്റ് പ്രൊമോട്ടേഴ്‌സ്: ഡോ. പത്മജ പ്രേം, ഡോ. പ്രേം, മിഡ്വെസ്റ്റ് മൂവി പ്രൊമോട്ടേഴ്‌സ്: ശ്രുതി ലയ ഫൗണ്ടേഷന്‍.


'അവര്‍ക്കൊപ്പം' സിനിമയുടെ ഓഡിയോ റിലീസ് ഒക്‌ടോബര്‍ 7ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക