Image

അമേരിക്കയില്‍ വൈറല്‍ ആകുന്ന 'പൂമരം സ്‌റ്റേജ് പ്രോഗ്രാം' ടിക്കറ്റ് കിക്ക് ഓഫ് ഡാളസില്‍ നടന്നു.

പി.സി.മാത്യു Published on 19 September, 2017
അമേരിക്കയില്‍ വൈറല്‍ ആകുന്ന 'പൂമരം സ്‌റ്റേജ് പ്രോഗ്രാം' ടിക്കറ്റ് കിക്ക് ഓഫ് ഡാളസില്‍ നടന്നു.
ഡാളസ്: ഈ വരുന്ന ശനിയാഴ്ച്ച (സെപ്റ്റംബര്‍ 23 നു) വൈകിട്ട് ആറരക്ക് ഡെന്നിസ് ലൈനിലുള്ള ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെയിന്റ് മേരീസ് വലിയ പള്ളിയില്‍ വച്ച് വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രോവിന്‌സിന്റെ കുടക്കീഴില്‍ അരങ്ങേറുന്ന പൂമരം സ്‌റ്റേജ് പ്രോഗ്രാമിന്റെ ടിക്കറ്റ് കിക്ക് ഓഫ് നടന്നു.  ഡയമണ്ട് സ്‌പോണ്‍സര്‍ഷിപ്  ഡാളസിലെ മികച്ച ട്രാവല്‍ ഏജന്‍സികളില്‍ ഒന്നായ ലോസന്‍ ട്രാവെല്‍സ് (ബിജു തോമസ്) ഏറ്റെടുത്തപ്പോള്‍ മികച്ച റിയല്‍ എസ്‌റ്റേറ്റ് ഏജന്‍സിയായ സെഞ്ച്വറി 21 (റിയല്‍റ്റര്‍ ഷാജി നീരക്കല്‍) ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ആയി.  ഈവന്റ് സ്‌പോന്‌സറായി ക്ലിനിക്ക എം. ഡി. ഫാമിലി പ്രാക്ടീസ് (ലിസ റെജി തോമസ്) കൈകോര്‍ത്തപ്പോള്‍ ഗോള്‍ഡ് സ്‌പോണ്‍സര്‍ ആയി അഗപ്പേ ഹോം ഹെല്‍ത്ത് (പാസ്റ്റര്‍ ഷാജി. കെ ഡാനിയേല്‍), സില്‍വര്‍ സ്‌പോണ്‍സര്‍ ആയി കരോള്‍ട്ടണിലുള്ള  എക്‌സ്പ്രസ്സ് ഫാര്‍മെസ്സി (ഷിനു പുന്നൂസ്) എന്നിവര്‍ കൈത്താങ്ങായി മാറി.

പ്രൊവിന്‍സ് സെക്രട്ടറിയും റീജിയന്‍ വൈസ് ചെയര്‍മാനുമായ വര്ഗീസ് കയ്യാലക്കകം റീജിയന്‍ പ്രസിഡണ്ട് പി. സി. മാത്യു എന്നിവര്‍ ബിജു തോമസില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ് സ്വീകരിച്ചപ്പോള്‍ പൂഞ്ഞാര്‍ എം. എല്‍. എ. യും അടുത്ത കാലത്തു ഡാളസില്‍ വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രോവിന്‌സിന്റെ ഓണാഘോഷ ചടങ്ങില്‍ വിശിഷ്ട അഥിതിയും ആയിരുന്ന  ശ്രീ  പി. സി. ജോര്‍ജ് ആണ് ആദ്യ ടിക്കറ്റ്കള്‍ കൈമാറിയത്.

പതിനഞ്ചോളം പ്രതിഭാശാലികളായ ആര്‍ട്ടിസ്റ്റുകള്‍ കേരളത്തില്‍ നിന്നും അമേരിക്കയില്‍ എത്തുമ്പോള്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഡാലസില്‍ ഷോ നടക്കാതെ പോകരുതെന്ന ഒരേ ചിന്തയാണ് ചുരുങ്ങിയ സമയത്തില്‍ ഡാലസില്‍ പരിപാടി നടത്തുവാന്‍ ഡബ്ല്യൂ. എം. സി. തയ്യാറായതെന്നും കലാസ്‌നേഹികളായ മലയാളികള്‍ തിരക്കുകള്‍ മാറ്റിവച്ചു അതുല്യ സംഗീത പ്രതിഭയായ വൈക്കം വിജയലക്ഷ്മിയെ പോലെയുള്ളവരെ പ്രോത്സാഹിപ്പിക്കണമെന്നും പ്രൊവിന്‍സ് പ്രസിഡണ്ട് തോമസ് എബ്രഹാം, ചെയര്‍മാന്‍ തോമസ് ചെല്ലേത്, വൈസ് ചെയര്‍ ഷേര്‍ലി നീരക്കല്‍, ട്രഷറര്‍ ജേക്കബ് എബ്രഹാം, എന്നിവര്‍ സംയുക്തമായി അഭ്യര്‍ത്ഥിച്ചു.  ഹൂസ്റ്റണിലും മേക്കലിനിലും ചലനം സൃഷ്ഠിച്ച അഞ്ജലി എന്റെര്‍റ്റൈന്മെന്റിന്റെ നല്ല സംരംഭത്തെ  റീജിയന്‍ പ്രസിഡണ്ട് ശ്രീ പി. സി. മാത്യുവും ബിസിനസ് ഫോറം പ്രസിഡണ്ട് ഫ്രിക്‌സ്‌മോനും അനുമോദിച്ചു.

ഇന്ത്യ ഗാര്‍ഡനില്‍ കൂടിയ കോഓര്‍ഡിനേഷന്‍ മീറ്റിംഗില്‍ പതിനഞ്ച് പേര് അടങ്ങുന്ന പ്രോഗ്രാം ഓര്‍ഗനൈസിങ് കമ്മിറ്റിക്കു രുപം കൊടുത്തു. ബിസിനസ് ഫോറം പ്രസിഡന്റ് ഫ്രിക്‌സ് മോന്‍ മൈക്കിള്‍, ബെന്നി ജോണ്‍, സണ്ണി കൊച്ചുപറമ്പില്‍, സോണി സൈമണ്‍, ബിനീഷ് മാത്യു, റെജി ചാമുണ്ഡ, ജോണ്‍ കെ. യോഹന്നാന്‍, സാലി ജോസഫ്, ഏലിക്കുട്ടി ഫ്രാന്‍സിസ്, ജിമ്മി കുളങ്ങര, ബിനു മാത്യു, മുതലായവര്‍ അടങ്ങുന്നതാണു കമ്മിറ്റി.  പരിപാടിക്ക് രണ്ടു ദിവസം ബാക്കി നില്‍ക്കെ ടിക്കറ്റുകള്‍ ചുരുങ്ങിയ വിലക്ക് ഡാളസിലെ കേരള ഗ്രോസറി കടകളില്‍ ലഭ്യമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ടിക്കറ്റിനായും സ്‌പോണ്‍സര്‍ഷിപ് നല്‍കാനായും ബന്ധപ്പെടുവാനാഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ വിളിക്കുക.


തോമസ് എബ്രഹാം: 9724897793
ബെന്നി ജോണ്‍: 2145176775
ഷേര്‍ലി നീരക്കല്‍: 2142872051
വര്ഗീസ് കയ്യാലക്കകം: 4692366084


അമേരിക്കയില്‍ വൈറല്‍ ആകുന്ന 'പൂമരം സ്‌റ്റേജ് പ്രോഗ്രാം' ടിക്കറ്റ് കിക്ക് ഓഫ് ഡാളസില്‍ നടന്നു.
അമേരിക്കയില്‍ വൈറല്‍ ആകുന്ന 'പൂമരം സ്‌റ്റേജ് പ്രോഗ്രാം' ടിക്കറ്റ് കിക്ക് ഓഫ് ഡാളസില്‍ നടന്നു.
EVENT SPONSOR CLINICA MD
അമേരിക്കയില്‍ വൈറല്‍ ആകുന്ന 'പൂമരം സ്‌റ്റേജ് പ്രോഗ്രാം' ടിക്കറ്റ് കിക്ക് ഓഫ് ഡാളസില്‍ നടന്നു.
GRAND SPONSORS CENTURY 21
അമേരിക്കയില്‍ വൈറല്‍ ആകുന്ന 'പൂമരം സ്‌റ്റേജ് പ്രോഗ്രാം' ടിക്കറ്റ് കിക്ക് ഓഫ് ഡാളസില്‍ നടന്നു.
POOMARAM OGRANIZING COMMITTEE
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക