Image

ജാമ്യാപേക്ഷയുമായി വീണ്ടും എന്തിന്‌ വന്നുവെന്ന്‌ ദിലീപിനോട്‌ ഹൈക്കോടതി

Published on 19 September, 2017
ജാമ്യാപേക്ഷയുമായി വീണ്ടും എന്തിന്‌ വന്നുവെന്ന്‌ ദിലീപിനോട്‌ ഹൈക്കോടതി

കൊച്ചി: അവസാന പ്രതീക്ഷ എന്ന നിലയ്‌ക്ക്‌ അഞ്ചാമതും ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച ദിലീപിന്‌ തിരിച്ചടി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വീണ്ടും എന്തിന്‌ വന്നുവെന്ന്‌ ദിലീപിന്‍റെ അഭിഭാഷകരോട്‌ ചോദിച്ചു.

മുന്‍പ്‌ രണ്ടു തവണ ജാമ്യം നിഷേധിച്ച ജസ്റ്റീസ്‌ സുനില്‍ പി. തോമസിന്‍റെ ബെഞ്ചില്‍ തന്നെയാണ്‌ ഹര്‍ജി വീണ്ടും എത്തിയിരിക്കുന്നത്‌. 

മുന്‍പ്‌ രണ്ടു തവണയും ജാമ്യം നിഷേധിക്കാന്‍ കാരണമായ സാഹചര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും ഇതിന്‌ മാറ്റം വന്നിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണം മുന്നോട്ടുപോവുകയാണ്‌. 

ആകെയുണ്ടായ മാറ്റം ദിലീപിന്‍റെ ജുഡീഷല്‍ കസ്റ്റഡി കാലാവധി നീട്ടി എന്നത്‌ മാത്രമാണ്‌. ഈ സാഹചര്യം നിലനില്‍ക്കുന്‌പോള്‍ വീണ്ടും എന്തിന്‌ ജാമ്യാപേക്ഷയുമായി വന്നു എന്ന ചോദ്യമാണ്‌ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ ചോദിച്ചത്‌.

ദിലീപിന്‍റെ ജാമ്യഹര്‍ജി സ്വീകരിച്ച കോടതി 26ന്‌ പരിഗണിക്കാന്‍ മാറ്റി. ഹര്‍ജിയില്‍ പ്രോസിക്യൂഷന്‌ നിലപാട്‌ വ്യക്തമാക്കാന്‍ കോടതി സമയം അനുവദിക്കുകയായിരുന്നു. 26ന്‌ നിലപാട്‌ അറിയിക്കാനാണ്‌ പ്രോസിക്യൂഷനോട്‌ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക